Posted On
date_range Updated On
date_range ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി; അടിയന്തര പ്രമേയത്തിന് അനുമതിയില്ല
തിരുവനന്തപുരം: ഫോൺവിളി വിവാദത്തിൽ മന്ത്രി എ.കെ.ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നത്തിലാണ് ശശീന്ദ്രൻ ഇടപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേസ് ദുർബലപ്പെടുത്തണമെന്ന ഉദ്ദേശം മന്ത്രിക്കുണ്ടായിരുന്നില്ല. മന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ല. പരാതിക്കാരിക്ക് പൂർണ സംരക്ഷണം ഒരുക്കും. പൊലീസ് കേസിൽ അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ഡി.ജി.പി പരിശോധിക്കും. സഭനിർത്തിവെച്ച് ഫോൺവിളി വിവാദം ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺവിളി വിവാദത്തിൽ യു.ഡി.എഫ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. പി.സി വിഷ്ണുനാഥാണ് നോട്ടീസ് നൽകിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.