സം​യു​ക്​​ത ക്ല​സ്​​റ്റർ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ കൂ​ട്ട​ത്തോ​ടെ വി​ട്ടു​നി​ന്നു 

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി വിളിച്ചുചേർത്ത സംയുക്ത അധ്യാപക ക്ലസ്റ്റർ പരിശീലനിത്തിൽനിന്ന് ഹയർ സെക്കൻഡറി അധ്യാപകർ കൂട്ടത്തോടെ വിട്ടുനിന്നു. 70ശതമാനം പേർ  പെങ്കടുത്തെന്ന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് അവകാശപ്പെടുേമ്പാൾ 90ശതമാനം അധ്യാപകരും ബഹിഷ്കരിച്ചതായി നാല് അധ്യാപക സംഘടനകൾ ചേർന്ന ഫെഡേറഷൻ ഒാഫ് ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. 

പ്രൈമറി വിഭാഗത്തിൽ 80ശതമാനത്തിലധികം അധ്യാപകർ പെങ്കടുത്തതായി എസ്.എസ്.എ അവകാശപ്പെടുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 87ശതമാനം പേരും പെങ്കടുത്തു. പരിശീലനത്തിൽനിന്ന് വിട്ടുനിന്ന അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കാൻ ഹയർ സെക്കൻഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിട്ടുനിൽക്കുന്നവരെ അനധികൃതമായി ഹാജരാകാത്തവരായി പരിഗണിക്കുമെന്ന് ഹയർ സെക്കൻഡറി ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. വിട്ടുനിൽക്കുന്ന പ്രൈമറി, ഹൈസ്കൂൾ അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും അറിയിച്ചിരുന്നു.
 അതേസമയം, ക്ലസ്റ്ററിൽ പെങ്കടുത്തവർക്ക് ഡ്യൂട്ടി സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും പരാതിയുണ്ട്.  

ഹയർ സെക്കൻഡറി ഡയറക്ടറേറ്റിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ലയിപ്പിക്കാൻ രഹസ്യനീക്കം നടക്കുെന്നന്നും അധ്യാപക സംഘടനകളോട് ആലോചിക്കാതെ ഏകപക്ഷീയമായാണ് പരീക്ഷാ ഡ്യൂട്ടിക്കിടെ ക്ലസ്റ്റർ പരിശീലനം നടത്തുന്നതെന്നും ആരോപിച്ചാണ് ഹയർ സെക്കൻഡറി അധ്യാപക സംഘടനകൾ ക്ലസ്റ്റർ ബഹിഷ്കരിച്ചത്. ഇതി​െൻറ  ഭാഗമായി ജില്ല ആസ്ഥാനങ്ങളിൽ അധ്യാപകർ പ്രകടനവും നടത്തി. തിരുവനന്തപുരത്ത് അധ്യാപക ഭവനിൽനിന്ന് പ്രകടനമായി എത്തി ഡയറക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. 

പ്രൈമറി, ഹൈസ്കൂൾ തലത്തിൽ പ്രതിപക്ഷ അധ്യാപക സംഘടനകളിൽപെട്ടവർ നിർദേശിച്ച സ്കൂളുകൾക്ക് പകരം സ്വന്തം സ്കൂളുകളിലെ സംഗമങ്ങളിൽ പെങ്കടുത്തു. ഡി.പി.െഎ ഫെബ്രുവരി 20ന് വിളിച്ച ക്വാളിറ്റി ഇംപ്രൂവ്മ​െൻറ് പ്രോഗ്രാം മോണിറ്ററിങ് യോഗത്തിൽ മാർച്ച് 24ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ നടപടികൾ ആസൂത്രണം ചെയ്യാൻ അധ്യാപകസംഗമം നടത്താനായിരുന്നു തീരുമാനം. എന്നാൽ, ഇത് എസ്.സി.ഇ.ആർ.ടിയും ഇടതുസംഘടനകളും ചേർന്ന് ക്ലസ്റ്റർ പരിശീലനമാക്കി മാറ്റുകയായിരുെന്നന്നാണ് പ്രതിപക്ഷ അധ്യാപകസംഘടനകളുടെ ആരോപണം.  അതേസമയം, പരിശീലനത്തിൽ പെങ്കടുക്കാത്ത അധ്യാപകരുടെ കാര്യത്തിൽ സർക്കാർ നിർദേശിച്ചാൽ നടപടിയെടുക്കുമെന്ന് ഹയർ സെക്കൻഡറി ഡയറക്ടർ എം.എസ്. ജയ അറിയിച്ചു.

Tags:    
News Summary - cluster meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.