കോട്ടയം/പത്തനംതിട്ട/ആലപ്പുഴ: പ്രളയദുരിതത്തെ കഴുകിയിറക്കി കുട്ടനാട് ജീവിതതെളിച്ചത്തിലേക്ക്. മഹാശുചീകരണം രണ്ടുനാൾ പിന്നിട്ടപ്പോൾ കുട്ടനാട്ടിലെ 90 ശതമാനം വീടുകളും വൃത്തിയാക്കി. ശുചീകരണ ദൗത്യത്തിന് നിയോഗിക്കപ്പെട്ടവരുടെ നേതൃത്വത്തിൽ ബുധനാഴ്ച വരെ 60,704 വീടുകളാണ് ശുചീകരിച്ചത്. 633 പൊതുസ്ഥാപനങ്ങളും 123 സ്കൂളുകളും 342 പൊതുസ്ഥലങ്ങളും ശുചീകരിച്ചവയിൽപെടും. രണ്ടാം ദിവസമായ ബുധനാഴ്ച മാത്രം 31,947 വീടുകളും 345 പൊതുസ്ഥാപനങ്ങളും 71 സ്കൂളുകളും 220 പൊതുസ്ഥലങ്ങളും വൃത്തിയാക്കി. കൈനകരിയിൽ ഭാഗികമായി മാത്രമേ വീടുകളുടെ ശുചീകരണം നടന്നിട്ടുള്ളു.
പതിനായിരക്കണക്കിന് സന്നദ്ധപ്രവർത്തകർ ബുധനാഴ്ച അതിരാവിലെ തുടങ്ങിയ ശുചീകരണ പ്രവൃത്തികൾ ഇരുട്ടുംവരെ തുടർന്നു. ചൊവ്വാഴ്ച തുടക്കമായതിനാൽ ചില പാകപ്പിഴകൾ ഉണ്ടായെങ്കിലും ബുധനാഴ്ച വളരെ കൃത്യമായി സംഘം തിരിഞ്ഞ പ്രവർത്തനങ്ങളായിരുന്നു. മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്തമൻ, വി.എസ്. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ജില്ലയുടെ ചുമതലയുള്ള ധനമന്ത്രി തോമസ് െഎസക് തിരുവനന്തപുരത്തായതിനാൽ ബുധനാഴ്ചത്തെ ശുചീകരണ യജ്ഞത്തിൽ പെങ്കടുക്കാനായില്ല.
കുട്ടനാട്ടിലെ മിക്ക വീടുകളും 20ലധികം ദിവസം വെള്ളത്തിൽ മുങ്ങിനിന്നതാണ്. അതിനാൽ എൻജിനീയർമാർ അടങ്ങിയ സംഘം വീടുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് വിശദ പരിശോധന നടത്തുന്നുണ്ട്. നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുക ഇൗ പരിശോധനയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും. സംഘത്തിനൊപ്പമെത്തിയ വിദഗ്ധർ മടവീണതിെൻറയും പാടശേഖരങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. 80 മടകളാണ് കുട്ടനാട്ടിൽ നശിച്ചത്. 350 പാടശേഖരങ്ങളിലെ കൃഷിയും പൂർണമായും നയിച്ചു. രണ്ടു ദിവസമായി നടന്ന ശുചീകരണത്തിൽ 200 വീടുകൾ തകർന്നതായി കെണ്ടത്തിയിട്ടുണ്ട്. കുട്ടനാട് താലൂക്കിൽ മാത്രം ആയിരക്കണക്കിന് വീടുകൾ വാസയോഗ്യമല്ലാതായിട്ടുണ്ട്.
ആലപ്പുഴ പുന്നമടയിലെ ഫിനിഷിങ് പോയൻറിൽനിന്നാണ് ശുചീകരണ സംഘങ്ങൾ രാവിലെ യാത്ര തിരിച്ചത്. ഒാരോ സംഘത്തിനും രണ്ട് റൂട്ട് ഒാഫിസർമാരെ വീതം നിയമിച്ചിരുന്നു.
ഇവർ കാര്യങ്ങൾ ഏകോപിപ്പിച്ചു. ചളിയുടെയും മാലിന്യത്തിെൻറയും തോത് അനുസരിച്ച് ആളുകളെ വിന്യസിച്ചു. ചില വീടുകൾ വൃത്തിയാക്കാൻ 30 അംഗസംഘങ്ങൾവരെ നിയോഗിക്കേണ്ടി വന്നു. ആദ്യ ദിവസം 28,757 വീടുകളും 288 പൊതുസ്ഥാപനങ്ങളും 52 സ്കൂളുകളും 122 പൊതുസ്ഥലങ്ങളും വൃത്തിയാക്കി.
മഹാശുചീകരണത്തിന് തിലോത്തമനും സുനിൽകുമാറും
ആലപ്പുഴ: മഹാശുചീകരണത്തിെൻറ രണ്ടാം ദിവസത്തിൽ ഭക്ഷ്യമന്ത്രി പി. തിലോത്തമനും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും പങ്കാളികളായി. തലവടി, നീരേറ്റുപുറം ഭാഗങ്ങളിലാണ് മന്ത്രിമാർ ശുചീകരണത്തിനിറങ്ങിയത്. ജനാല വരെ വെള്ളത്തിൽ മുങ്ങിയ നീരേറ്റുപുറം സെൻറ് തോമസ് സ്കൂളിലാണ് മന്ത്രിമാർ ആദ്യം എത്തിയത്. മിക്ക ക്ലാസ് മുറികളിലും ചെളി നിറഞ്ഞിരുന്നു. സ്കൂൾ മുറികൾ അണുനാശിനി ഉപയോഗിച്ച് കഴുകിയശേഷമാണ് മന്ത്രിമാർ മടങ്ങിയത്. തുടർന്ന് മന്ത്രി വി.എസ്. സുനിൽകുമാർ തലവടി ഗവ. യു.പി സ്കൂൾ സന്ദർശിച്ചു. നശിച്ചുപോയ പുസ്തകങ്ങൾക്കും കമ്പ്യൂട്ടറുകൾക്കും പകരം പുതിയത് നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.