വാക്കുതർക്കം; ഒറ്റപ്പാലത്ത് പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കുത്തി; വാരിയെല്ലിന് പരിക്ക്

പാലക്കാട്: ഒറ്റപ്പാലത്ത് പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. വരോട് സ്വദേശി അഫ്സറിനാണ് കുത്തേറ്റത്. വാരിയെല്ലിന് പരിക്കേറ്റു. സഹപാഠിയായ 17കാരനാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

17കാരനും പരിക്കുണ്ട്. ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

Tags:    
News Summary - classmate stabbed plus two student at Ottapalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.