ബസ് സ്റ്റാൻഡിൽ യുവാക്കളുടെ കൂട്ടത്തല്ല്; ഒടുവിൽ കത്തിയെടുത്തു

കാട്ടാകട: ബസ് സ്റ്റാൻഡിൽ യുവാക്കളുടെ കൂട്ടത്തല്ല്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. ബസ് സ്റ്റാൻഡിൽ നിന്നും ബഹളമുണ്ടാക്കി ഓടിയ സംഘം മൊളിയൂർ റോഡിലെത്തിയതോടെ വീണ്ടും തമ്മിൽ തല്ലുകയായിരുന്നു. ഇത് കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടു.


സ്ഥലത്തുണ്ടായിരുന്ന മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അക്രമം നടന്ന സമയത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അതിൽ ഒരാളെ അക്രമി സംഘം ഉപദ്രവിക്കുകയും തൊട്ടടുത്തുള്ള ഇറച്ചിക്കടയിൽ നിന്നും കത്തി എടുത്തുകൊണ്ട് വരുന്നതും പിന്നീട് കടയുടമസ്ഥൻ കത്തി വന്ന് വാങ്ങിക്കൊണ്ട് പോകുന്നതും കാണാം. സമാന സംഭവം മുമ്പും നടന്നിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. എന്നാൽ അക്രമികളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. കാട്ടാകട പൊലീസ് കേസ് എടുത്തിട്ടുണ്ട്.    

Tags:    
News Summary - clashbetweenyouth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.