സ്ഥാനാർഥി പ്രഖ്യാപനത്തിന്​ പിന്നാലെ പത്തനംതിട്ടയിലെ ബി.ജെ.പിയിൽ പൊട്ടിത്തെറി

പത്തനംതിട്ട: സ്ഥാനാർഥി പ്രഖ്യാപനത്തിന്​ പിന്നാലെ പത്തനംതിട്ടയിലെ ബി.ജെ.പിയിൽ കലാപം. ആറന്മുള സീറ്റ്​ ഉറപ്പിച്ചിരുന്ന ജില്ല പ്രസിഡൻറ്​ അശോകൻ കുളനടയെ അവസാന നിമിഷം തിരുവല്ലയിലേക്ക്​ മാറ്റിയതാണ്​ പൊട്ടിത്തെറിയിൽ കലാശിച്ചിരിക്കുന്നത്​.

തിരുവല്ലയിലേക്ക്​ നേര​േത്ത തീരുമാനിച്ചിരുന്നത്​ യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആൻറണിയെയാണ്​. അനൂപ്​ ആൻറണിക്കു വേണ്ടി ഇവിടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്​തിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി ആറന്മുളയിൽ ബിജു മാത്യു സ്ഥാനാർഥിയായി എത്തിയതാണ്​ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞത്​.

ഇദ്ദേഹത്തിന്​ ഓർത്തഡോക്​സ്​ സഭയുടെ പിന്തുണ ഉണ്ടെന്നാണ്​ പറയുന്നത്​. ആറന്മുള സീറ്റ്​ കിട്ടാത്ത സാഹചര്യത്തിൽ പ്രതിഷേധമുയർത്തിയ ജില്ല പ്രസിഡൻറിനെ തണുപ്പിക്കാൻ​ തിരുവല്ല നൽകുകയായിരുന്നു. പ്രഖ്യാപനത്തിനു പിന്നാലെ തിരുവല്ലയിൽ പ്രവർത്തക യോഗത്തിനെത്തിയ എത്തിയ അശോകൻ കുളനടയെ മഹിള മോർച്ച പ്രവർത്തകർ തടഞ്ഞുവെച്ചു.

യോഗം നടത്താൻ പ്രവർത്തകർ അനുവദിച്ചില്ല. ഇതിനു​ പിന്നാലെ നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തിലെയും നഗരസഭയിലെയും പ്രസിഡൻറുമാർ രാജിക്കത്ത് നൽകുകയും ചെയ്​തു. തീരുമാനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ പിന്നീട്​ നഗരത്തിൽ പ്രകടനവും നടത്തി. സംസ്ഥാന പ്രസിഡൻറ്​ കോന്നിയിൽ മത്സരിക്കാൻ എത്തുന്ന സാഹചര്യത്തിൽ ജില്ലയിലെ പാർട്ടിയിൽ ഉണ്ടായ കലാപം നേതൃത്വത്തിന്​ തലവേദനയായിട്ടുണ്ട്​. 

Tags:    
News Summary - clash in BJP after the announcement of the candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.