കുസാറ്റ് ഹോസ്​റ്റൽ തെരഞ്ഞെടുപ്പിനെ ചൊല്ലി എസ്​.എഫ്​.ഐ -കെ.എസ്​.യു സംഘർഷം

കളമശ്ശേരി: കൊച്ചി സർവകലാശാലയിലെ ബി.ടെക് വിദ്യാർഥികളുടെ സഹാറ ഹോസ്​റ്റൽ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട് ട് തെരുവിൽ സംഘർഷം. വെള്ളിയാഴ്​ച നടന്ന തെരഞ്ഞെടുപ്പിൽ കെ.എസ്.യു പ്രവർത്തകരായ നിവേക് ബാലകൃഷ്ണൻ, സൗരവ് കുമാർ, ഷമ്മ ാസ്, ആദർശ് എന്നിങ്ങനെ നാല്​ പേരാണ് വിജയിച്ചത്.

തുടർന്ന് പുറത്തിറങ്ങിയ വിദ്യാർഥികളെ കളമശ്ശേരി പൈപ്പ് ലൈന ിൽ പ്രവർത്തിക്കുന്ന കോഫി ഷോപ്പിന് മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. നാല് വിദ്യാർഥികൾ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും എല്ലാവരും ഓടി രക്ഷപ്പെട്ടു.

സംഭവസ്ഥലത്ത് നിർത്തിയിട്ട വിദ്യാർഥികളുടെ കാറിൽനിന്ന്​ പൊലീസ് മൊബൈൽ ഫോണുകളും രേഖകളും പിടിച്ചെടുത്തു. ആക്രമണത്തെ തുടർന്ന് സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ് അടുത്ത ബുധനാഴ്ച വരെ അടച്ചു. ഹോസ്​റ്റലുകളിൽ തങ്ങുന്ന ആദ്യ വർഷ വിദ്യാർഥികളോടും ഇതരസംസ്ഥാന വിദ്യാർഥികളോടും ശനിയാഴ്ച രാവിലെയോടെ വിട്ട് പോകാൻ നിർദേശിച്ചു.

തെരഞ്ഞെടുപ്പിനെ ചൊല്ലി കഴിഞ്ഞ മൂന്ന് ദിവസമായി ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ സംഘർഷത്തിലായിരുന്നു. സംഭവത്തിൽ പേര് അറിയാവുന്ന അഞ്ച് പേർക്കെതിരെയും കണ്ടാലറിയാവുന്ന പത്ത് പേരുടെ പേരിലും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. കെ.എസ്.യു.വി​​​െൻറ നേതൃത്വത്തിൽ പൊലീസ് സ്​റ്റേഷൻ മാർച്ച് നടത്തി.

Tags:    
News Summary - clash in cusat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.