സിവിൽ സർവീസസ് പരീക്ഷാ പരിശീലനം: നവംബർ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : കേരളസർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ നടത്തുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന്റെ 83ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 വരെ നീട്ടി.

അപേക്ഷകൾ നേരിട്ടോ ഓൺലൈനായോ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കാൻ www.univcsc.com സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. നേരിട്ട് സമർപ്പിക്കാൻ അപേക്ഷാ ഫോം ബോട്ടണി ബ്ലോക്കിൽ പ്രവർത്തിക്കുന്ന സി എസ് സി സി ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷകൾ നവംബർ 30 വരെ സ്വീകരിക്കും. ഫോൺ: 6238657722, 8075203646.

Tags:    
News Summary - Civil Services Exam Training: Apply till November 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.