Representative Image

പൊലീസിനെയും എക്‌സൈസിനെയും വെട്ടിച്ച് സിനിമ സ്റ്റൈലിൽ സ്പിരിറ്റ് കടത്ത് 

തൃശൂർ: പൊലീസിനെയും എക്‌സൈസിനെയും വെട്ടിച്ച് പാലിയേക്കര ടോൾ പ്ലാസയും അതിർത്തി ചെക്കിങ്ങും കടന്ന് സ്പിരിറ്റ് വാഹനം കടന്നു പോയി. പുലർച്ചെ നാലോടെയാണ് സ്പിരിറ്റ് കയറ്റിയ പിക്കപ്പ് വാൻ ജില്ല അതിർത്തി കടന്നത്. 3.50ന് പാലിയേക്കര ടോൾ പ്ലാസയിലെ ബാരിക്കേഡും തകർത്താണ് വാഹനം പോയത്. 

ടോൾ പ്ലാസയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ വ്യാജ രജിസ്ട്രേഷനിലുള്ളതാണ് വാഹനമെന്ന് കണ്ടെത്തി. മണ്ണുത്തി പട്ടിക്കാട് അതിർത്തിയിൽ പൊലീസ് എക്‌സൈസ് പരിശോധന ശക്തമാക്കിയെങ്കിലും ഇവരുടെയും കണ്ണ് വെട്ടിച്ച് സംഘം കടന്നു. 

പാലക്കാട്‌ മംഗലം ഡാം പരിസരത്തേക്കാണ് പോയതെന്നാണ് പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണം പൊലീസും എക്സൈസും ശക്തമാക്കിയിട്ടുണ്ട്. 

ഇതിനിടെ ജില്ലയിൽ വിവിധയിടങ്ങളിൽ ഇന്നും ചാരായവും, വാറ്റാൻ കരുതിവെച്ച വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു. ലോക്ഡൗൺ കാലത്ത് വൻതോതിൽ വ്യാജചാരായ നിർമാണങ്ങളാണ് എക്സൈസ് പിടികൂടിയത്.

Tags:    
News Summary - cinema style spirit transport -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.