നെടു​മ്പാശ്ശേരി വിമാനത്താവളം നാളെ 12 മണിക്ക്​ തുറക്കും

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം നാളെ 12 മണിക്ക്​ തുറക്കുമെന്ന്​ സിയാൽ. പെരിയാറിലെ ജലനിരപ്പ്​ കുറയുന്നതിനാൽ​ ആശങ്ക​യില്ല. സര്‍വിസുകള്‍ ക്രമീകരിക്കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന വിമാനങ്ങൾ മാറ്റാൻ സാധിച്ചിട്ടുണ്ടെന്നും സിയാൽ എം.ഡി പറഞ്ഞു.

കനത്ത മഴയെ തുടർന്ന്​ വെള്ളം കയറിയതിനാൽ വ്യാഴാഴ്​ചയാണ്​​​ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചത്​. ഞായറാഴ്​ച വരെയാണ്​ വിമാന സർവിസുകൾ നിർത്തിവെച്ചിരുന്നത്​. കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിധത്തിൽ ക്രമീകരണം ഒരുക്കിയിരുന്നു.

Tags:    
News Summary - CIAL Announcement-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.