ന്യൂസിലൻഡിലെ കൂട്ടക്കുരുതിയുടെ ഞെട്ടലിൽ കൊടുങ്ങല്ലൂർ

കൊടുങ്ങല്ലൂർ: ലോകം തീവ്രതയോടെ ചർച്ച ചെയ്​ത ന്യൂസിലൻഡ്​​ ഭീകരാക്രമണ കൂട്ടക്കുരുതിയിൽ കൊടുങ്ങല്ലൂർകാരിയ ായ അൻസിയുടെ ജീവനും പൊലിഞ്ഞത്​ അവിശ്വസനീയ​തയോടെയാണ് നാട്ടുകാർ ഏറ്റുവാങ്ങിയത്​. ന്യൂസിലൻഡിൽ നടന്ന ഭീകരപൈശാ ചികതയുടെ അലയൊലിയും അലമുറയും ഇങ്ങ്​ കൊടുങ്ങല്ലൂരിലും എത്തുമെന്ന്​ ആരും വിചാരിച്ചിരുന്നില്ല.

ഭീകരാക് രമണം നടന്ന വെള്ളിയാഴ്​ച വൈകീട്ട്​ മുതൽ ന്യൂസിലൻഡിൽ നിന്ന്​ വന്നിരുന്ന സന്ദേശങ്ങൾ അൻസിയുടെ ബന്ധുക്കൾക്ക്​ ആശ ങ്ക ഉണ്ടാക്കിയിരുന്നു. കാലിന്​ പരിക്കേറ്റുവെന്ന വിവരമായിരുന്നു ആദ്യം അവർക്ക്​ ലഭിച്ചത്​. നാട്ടിലെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു അൻസിയുടെ ഭർത്താവ്​ അബ്​ദുൽ​ നാസറി​​െൻറ ഫോൺ സ​ന്ദേശങ്ങളും. മരണം അൻസിയുടെ ഭർത്താവിന്​ പോലും സ്​ഥിരീകരിക്കാനാകാത്ത സാഹചര്യമായിരുന്ന​ത്രേ. പിന്നീട്​ ന്യൂസിലൻഡിൽനിന്ന്​ 2000 കിലോമീറ്റർ അകലെ പിതൃസഹോദര​​െൻറ മകൻ ഫഹദ്​ എത്തിയാണ് മരണം​ സ്​ഥിരീകരിച്ചത്​. പിറകെ ഭർത്താവ്​ അബ്​ദുൽ നാസറും അൻസിക്ക്​ വെടി​േയറ്റത്​ അറിയിച്ചു.

ഫഹദ്​ നേരത്തേ ന്യൂസിലൻഡിലാണ്​. ഇൗ ബന്ധം വഴിയാണ്​ അൻസി ഉയർന്ന പഠനത്തിനും, ഭർത്താവ്​ അബ്​ദുൽ​ നാസർ ജോലിക്കുമായി ന്യൂസിലൻഡിൽ എത്തുന്നത്​. മാതാവും ​സ​േഹാദരനും മാത്രമുള്ള ഒരു സാധാരണ കുടുംബമായിരുന്നു അൻസിയുടേത്​.

അൻസി ന്യൂസിലൻഡിലേക്ക്​ പോയത്​ ഒരു വർഷം മുമ്പ്​

ന്യൂസിലൻഡിൽ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ​തൃശൂർ കൊടുങ്ങല്ലൂർകാരി അൻസി ഭർത്താവിനൊപ്പം ന്യൂസിലൻഡിലേക്ക്​ പോയത്​ ഒരു വർഷം മുമ്പ്​. ഭീകരാക്രമണത്തിനുപിന്നാലെ അൻസിയെ കാൺമാനില്ലെന്നാണ്​ ആദ്യം വിവരം പുറത്തുവന്നത്​. ഇതിന് പിറകെ കാലിന് പരിക്കേറ്റ് ആശുപത്രിയിലാണെന്ന വിവരം കിട്ടി. അതേസമയം അവിടെയുള്ള ഭർത്താവിന് അൻസിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതരിൽ നിന്ന് ലഭിച്ചില്ല. ഇൗ സാഹചര്യത്തിൽ നാട്ടിലുള്ളവർ ഉൽകണ്ഠയിലായി. ഇതിനിടെ ശനിയാഴ്ച വൈകീട്ട് 5.30ഒാടെ മരണം സ്ഥിരീകരിച്ചുള്ള സന്ദേശം നാട്ടിലെത്തുകയായിരുന്നു.

വെള്ളിയാഴ്ച ഇരുവരും നമസ്കാരത്തിന്​ പള്ളിയിലുണ്ടായിരുന്നു. അൽനൂർ മസ്​ജിദിൽ സ്ത്രീകളുടെ ഭാഗത്തായിരുന്നു അൻസി. വെടിവെപ്പിനിടെ പരിഭ്രാന്തരായി എല്ലാവരും ഒാടി. അക്രമത്തെ തുടർന്ന് പള്ളി പൊലീസ് അടച്ചതിനാൽ അൻസിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നില്ല.

മൃതദേഹം നാട്ടിൽ കൊണ്ടുവരും
അൻസിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരും. ഇതിനായി നടപടി തുടങ്ങി. മുഖ്യമന്ത്രിയുടെ ഒാഫിസും നോർക്ക വഴിയുമാണ്​ ശ്രമങ്ങൾ നടക്കുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. നടപടി പൂർത്തിയാക​ുന്നതോടെ വൈകാതെ മൃതദേഹം കൊണ്ടുവരാനാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ ബന്ധുക്കൾ പറഞ്ഞു.

Tags:    
News Summary - Christ Church terror attack - Kodugallur - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.