പാഴ്വസ്തുക്കൾകൊണ്ട് ഉണ്ടാക്കിയ അലങ്കാര വസ്തുക്കൾക്കൊപ്പം വിദ്യാർഥിനി

ഫായിസേ... ഇവിടെ എല്ലാര്ടേതും റെഡ്യായി

പെരുമ്പിലാവ്: കടലാസ് പൂവുണ്ടാക്കുന്ന വിഡിയോയിലൂടെ പരാജയപ്പെട്ടപ്പോഴും പതറാതെ ആത്മധൈര്യം കാണിച്ച ഫായിസിനെ മാതൃകയാക്കി കുട്ടികൾ നടത്തിയ ഓൺലൈൻ മോഡൽ നിർമാണ പ്രവർത്തനം എല്ലാര്ടേതും റെഡ്യായി. 

പെരുമണ്ണൂർ ഇ.പി.എൻ.എൻ.എം ചൈതന്യ ലൈബ്രറി ബാലവേദിയിലെ വിദ്യാർഥികളാണ് ഓൺലൈനിലൂടെ 'ചെലോൽത് റെഡ്യാവും, ചെലോൽത് റെഡ്യാവൂല്ല' എന്ന ഫായിസി​െൻറ നിഷ്കളങ്കമായ വാക്കുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ലൈബ്രറി ഈ മാസം ബാലവേദി കുട്ടികൾക്കായി പതിനഞ്ചിലധികം വ്യത്യസ്തങ്ങളായ വിജ്ഞാനപ്രദമായ പ്രവർത്തന പരമ്പര നടത്തുന്നതി​െൻറ ആദ്യ പ്രവർത്തനമാണിത്.

നാലുമുതൽ എട്ടാം ക്ലാസുവരെ പഠിക്കുന്ന വിദ്യാർഥികളാണ് പാഴ്വസ്തുക്കൾ കൊണ്ട് അലങ്കാര വസ്തുക്കൾ ഉണ്ടാക്കിയത്. മത്സര വിജയികൾക്ക് സെപ്റ്റംബർ ആദ്യം സമ്മാനങ്ങൾ നൽകും. വിദ്യാർഥികളെ വായനശാല പ്രസിഡൻറ് ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഇ.കെ. മണികണ്ഠൻ എന്നിവർ അഭിനന്ദിച്ചു.

Full View

Tags:    
News Summary - children support to Muhammad Faiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.