കൊച്ചി: പൊന്നുപോലെ പരിപാലിച്ച ആട്ടിൻകുട്ടികളെ വിറ്റുകളഞ്ഞിട്ടും കാണാനനുവാദം തേ ടി പുതിയ ഉടമസ്ഥന് കത്തെഴുതി വൈറലായ കുട്ടികൾ ഒടുവിൽ ആടുകളെ കണ്ടുമുട്ടി. തിങ്കളാഴ ്ചയാണ് വൈകാരികമായ ആ കാഴ്ചക്ക് കളമൊരുങ്ങിയത്. കൊല്ലം ചക്കുവള്ളി തെക്കേഭാഗത്ത് വീട് ടിൽ കോശിയുടെയും സുനി കോശിയുടെയും മക്കളായ അലീന കോശി, ജോർജി കോശി, ആരോൺ എസ്. മാത്യു എന്നിവരാണ് വിറ്റുപോയ ആടിനെ കാണാൻ അനുമതി ചോദിച്ച് കത്തെഴുതി പുതിയ ഉടമയുടെ വീട്ടിൽ െവച്ച് പോയത്.
ഞങ്ങൾക്ക് ആ ആട്ടിൻകുട്ടികളെ കാണാതിരിക്കാൻ പറ്റില്ലെന്നായിരുന്നു കുട്ടികളെഴുതിയ കത്തിലുണ്ടായിരുന്നത്. സഹജീവി സ്നേഹത്തിെൻറയും കരുതലിെൻറയും അക്ഷരങ്ങൾ ചാലിച്ചെഴുതിയ ഈ കത്ത് നിഥിൻ ജി. നെടുമ്പിനാൽ എന്ന യുവാവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി. ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ച നിരവധി പേർ അവരുടെ ആഗ്രഹം സാധിക്കുന്നതിനായി പ്രാർഥിക്കുകയും ആശംസിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് പരിചയക്കാർ മുഖേന നിഥിൻ തന്നെ കുരുന്നുകൾക്ക് അവയെ കാണാനുള്ള വഴിയൊരുക്കി.
ആടുകളെ കെട്ടിപ്പിടിച്ചും ഉമ്മ വെച്ചുമാണ് അലീനയും ജോർജിയും ആരോണും സ്നേഹം പ്രകടിപ്പിച്ചത്. ശാസ്താംകോട്ട ബിഷപ് എം.എം.സി.എസ്.പി.എം സ്കൂളിലെ വിദ്യാർഥികളാണ് ഈ സഹോദരങ്ങൾ. ബഹ്റൈനിലായിരുന്ന ഇവർ കഴിഞ്ഞ വർഷമാണ് നാട്ടിലെ സ്കൂളിൽ ചേർന്നത്. കുട്ടികൾ ആടിനെ കണ്ട കാര്യം വ്യക്തമാക്കി നിഥിൻ തിങ്കളാഴ്ചയിട്ട കുറിപ്പും നിരവധിപേർ ഏറ്റെടുത്തു. കുരുന്നു മനസ്സുകളിലെ ആഗ്രഹം സാധിപ്പിച്ചതിെൻറ സന്തോഷമാണ് കമൻറുകളിൽ നിറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.