പമ്പ: ശബരിമലയിൽ കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്ന് സന്നിധാനം സന്ദര്‍ശിച്ച ദേശീയ ബാലാവകാശ കമീഷെൻറ വിലയിരുത്തൽ. ദേശീയ ബാലാവകാശ കമീഷന്‍ അംഗം പി.ജി ആനന്ദിെൻറ നേതൃത്വത്തിലുള്ളള സംഘമാണ് ഇരുമുടികെട്ടുമായി ദർശനം നടത്തിയ ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയത്. ശബരിമലയിലെ പൊലീസ് നടപടികളില്‍ കമീഷൻ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം കുട്ടികള്‍ ബുദ്ധിമുട്ടുന്നു. പൊലീസ് അടക്കം വിവിധ വകുപ്പുകള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അത് ഇത് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമെന്നും അവർ വ്യക്തമാക്കി.
അതേസമയം, കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്ന തരത്തിൽ പരാതികളൊന്നും ലഭിച്ചില്ലെന്നാണ് ജില്ലാ ഭരണകൂടത്തിെൻറ വിശദീകരണം. കുട്ടികള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കൂടിയാലോചനങ്ങള്‍ക്ക് ശേഷം വിശദമായ റിപ്പോർട്ട് അവർ കമീഷന്‍ ചെയര്‍മാന് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.