പത്തനംതിട്ട: പ്രായപൂർത്തിയാവാത്ത പ്രതികളെക്കൊണ്ട് പൊലീസ് മൃതദേഹമെടുപ്പിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ സ ്വമേധയാ കേസെടുത്തു. സംഭവത്തിൽ ജില്ല കലക്ടറോടും ജില്ല പൊലീസ് മേധാവിയോടും രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകാനും ആവശ്യപ്പെട്ടു. ജുവനൈൽ ജസ്റ്റിസ് ആക്ട് അറിയാത്തവരാണോ പൊലീസുകാരെന്നും കമീഷൻ ചോദിച്ചു.
കഴിഞ്ഞ ദിവസം പത്തനംതിട്ട കൊടുമണിലാണ് സംഭവം നടന്നത്. അഖിൽ എന്ന 16 വയസുകാരനെ കൊന്നു കുഴിച്ചു മൂടുകയായിരുന്നു. മൃതദേഹം കുഴിച്ചു മൂടിയ പ്രായപൂർത്തിയാവാത്ത പ്രതികളെക്കൊണ്ടു തന്നെ പൊലീസ് മൃതദേഹം പുറത്തെടുപ്പിക്കുകയായിരുന്നു. ഇതിെൻറ ദൃശ്യം സമൂഹമാധ്യമങ്ങൾ വഴി പുറത്തായിരുന്നു.
ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടതോടെയാണ് ബാലാവകാശ കമീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. ബാലാവകാശ നിയമങ്ങൾ പാലിക്കേണ്ടവരാണ് പൊലീസ് എന്ന് ഓർക്കണമെന്നും കമീഷൻ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.