കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കാൻ ശ്രമമെന്ന്​ മുഖ്യമന്ത്രി

ഇടുക്കി: ഇടുക്കി ജില്ലയിലെ കുടിയേറ്റക്കാരെ സംരക്ഷിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിലെ പട്ടയമേളയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും ഇത്​ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. കൈയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു.

കള്ളവിദ്യയിലൂടെ കൈയേറ്റത്തിന്​ പുറപ്പെട്ടാൽ സർക്കാർ കൂട്ടുനിൽക്കില്ല. സർക്കാർ ഭൂമി കൈയേറിവർ അത്​ തിരിച്ചുനൽകുന്നതാണ്​ നല്ലത്​. ഭൂമി കൈയേറിയിട്ട്​ തിരിച്ചുപിടിക്കാൻ വരു​േമ്പാൾ വിഷമിച്ചിട്ട്​ കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

News Summary - chief minister statement on munnar issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.