തിരുവനന്തപുരം: കുരിശ് നീക്കം ചെയ്തതിൽ തട്ടി മൂന്നാറിലെ ഭൂമി ൈകയേറ്റം ഒഴിപ്പിക്കൽ പ്രതിസന്ധിയിൽ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലുണ്ടായ തീരുമാനങ്ങൾ ഒഴിപ്പിക്കലിന് അന്ത്യം കുറിക്കാനിടയാക്കും. വിഷയം ചർച്ചചെയ്യാൻ സർവകക്ഷിയോഗം വിളിക്കാനും ഒഴിപ്പിക്കലിന് മണ്ണുമാന്തിയന്ത്രം ഉപയോഗിക്കുന്നത് നിർത്താനും ഉന്നതതല യോഗം തീരുമാനിച്ചു. 

കുരിശ് നീക്കംചെയ്തതിന് ഇടുക്കി കലക്ടറും ദേവികുളം സബ്കലക്ടറും അടക്കം ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ കടുത്തഭാഷയിൽ ശാസിച്ചു. ൈകയേറ്റം ഒഴിപ്പിക്കാൻ ജില്ലതലത്തിൽ ഏകോപനസമിതി ഉണ്ടാക്കാൻ ധാരണയായി. ഇതിേനാട് റവന്യൂ മന്ത്രിക്ക് പൂർണസമ്മതമില്ലെന്നാണ് വിവരം. മേയ് 21ന് ഇടുക്കിയിൽ പട്ടയമേള നടത്താൻ തീരുമാനിച്ചു. ഇതിലേക്ക് ശ്രദ്ധ പൂർണമായി തിരിയുന്നതോടെ ൈകയേറ്റം ഒഴിപ്പിക്കൽ നടപടികൾക്ക് വേഗം കുറയും. കൈയേറ്റവും കുടിയേറ്റവും രണ്ടായി കാണണമെന്ന നിർദേശമാണ് യോഗം ഉദ്യോഗസ്ഥർക്ക് നൽകിയത്. വൻകിട കൈയേറ്റക്കാരെ ഒഴിപ്പിക്കാനാണ് മുൻഗണന നൽകേണ്ടത്. ൈകയേറ്റം ഒഴിപ്പിക്കാൻ റവന്യൂ അധികാരികളും പൊലീസും ഒന്നിച്ചുനീങ്ങണം.  സർക്കാറിനെ അറിയിക്കാതെ മണ്ണുമാന്തിയന്ത്രം കൊണ്ടുപോയി കുരിശ് പൊളിച്ചുനീക്കിയ നടപടിയിൽ തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. 

ഉദ്യോഗസ്ഥർ സർക്കാറിനുവേണ്ടി പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്. അവർ ആ ബാധ്യത നിറവേറ്റുന്നില്ലെങ്കിൽ സർക്കാറിെൻറ ഭാഗമായി നിൽക്കാൻ കഴിയില്ല. അർധരാത്രിക്കുശേഷം 144 പ്രഖ്യാപിച്ചതും പൊലീസിനെ അറിയിക്കാതെ ഭൂസംരക്ഷണ സേനയുമായി കുരിശ് പൊളിക്കാൻ പോയതും തെറ്റാണ്. ൈകയേറ്റം ഒഴിപ്പിക്കണമെന്നത് തന്നെയാണ് സർക്കാർ നയം. എന്നാൽ, അത് വിവേകത്തോടെ ചെയ്യണം. ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കണം. അതിനാവശ്യമായ യോഗങ്ങൾ വിളിക്കണം. മന്ത്രി എം.എം. മണിയുമായി കൂടിയാലോചന വേണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.   

ഒഴിപ്പിക്കുന്നതിന് മുമ്പ് നോട്ടീസ് നൽകുകയും ൈകയേറ്റക്കാരുടെ ഭാഗം കേൾക്കുകയും വേണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ടുപോകാം. പത്ത് സെൻറ് വരെയുള്ളവരും വേറെ ഭൂമിയില്ലാത്തവരുമായവരുടെ കാര്യത്തിൽ ൈകയേറ്റമാണെങ്കിൽപോലും പ്രത്യേക പരിശോധനവേണം. എന്നാൽ, പത്ത് സെൻറിൽ കൂടുതൽ ഭൂമി ൈകയേറിയവരിൽനിന്ന് അത് തിരിച്ചെടുത്ത് ഭൂമിയില്ലാത്തവർക്ക് വിതരണംചെയ്യണമെന്നും യോഗത്തിൽ തീരുമാനിച്ചു. ഭൂരഹിതർക്ക് പട്ടയം വിതരണംചെയ്യുന്നതിന് ഈന്നൽനൽകാനും അതിനുള്ള നടപടികൾ ഈർജിതമാക്കാനും തീരുമാനിച്ചു. മേയ് 21ന് പട്ടയമേള സംഘടിപ്പിക്കും. അതിൽ പതിനായിരം കുടുംബങ്ങൾക്കെങ്കിലും പട്ടയം നൽകാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.  
 

Tags:    
News Summary - chief minister stand on munnar issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.