കോവിഡ്​: സംസ്ഥാനത്തെ സാഹചര്യം മെച്ചപ്പെടുന്നു; ചികിത്സക്ക്​ വൈകിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നു -​ മുഖ്യമന്ത്രി

തിരുവനന്തപുരം: ​സംസ്ഥാനത്തെ കോവിഡ്​ സാഹചര്യം മെച്ചപ്പെടുന്നുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം കുറയുകയാണ്​. ഓക്​സിജൻ ബെഡുകൾ, വെന്‍റിലേറ്ററുകൾ എന്നിവ ആവശ്യമുള്ളവരുടെ എണ്ണവും കുറയുകയാണെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ചത്തേക്കാൾ ടി.പി.ആർ ആറ്​ ശതമാനം കുറഞ്ഞു. കേസുകളുടെ എണ്ണത്തിൽ 21 ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വാക്​സിനേഷനിൽ നിർണായക ഘട്ടം പിന്നിട്ടുവെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി. സംസ്ഥാനത്ത്​ വാക്​സിനെടുക്കേണ്ട ജനസംഖ്യയിൽ 80 ശതമാനം പേർക്കും ഒന്നാം ഡോസ്​ വാക്​സിൻ നൽകി. 32 ശതമാനം പേർക്ക്​ രണ്ടാം ഡോസ്​ വാക്​സിനും നൽകിയിട്ടുണ്ട്​. ബാക്കിയുള്ളവർക്ക്​ ഉടൻ തന്നെ വാക്​സിൻ നൽകും.

ചികിത്സക്ക്​ താമസിച്ചെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്​. ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ല. 2507 വാർഡുകളിൽ കർശന നിയന്ത്രണം തുടരും. സീറോ പ്രിവലൻസ്​ സർവേയുടെ ഫലം ഈ മാസം അവസാനത്തോടെ പുറത്ത്​ വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Chief Minister Press Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.