Posted On
date_range Updated On
date_range ‘ചിലത് പറയാൻ തോന്നുന്നുണ്ട്, പറയാതെ ഇരിക്കുകയാണ് ഞാൻ...’ -പരിപാടിയിൽ ആള് കുറഞ്ഞതിന് സംഘാടകർക്കെതിരെ മുഖ്യമന്ത്രി
പാലക്കാട്: താൻ പങ്കെടുത്ത പരിപാടിയുടെ സദസ്സിൽ ആളില്ലാത്തതിനാൽ സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വകുപ്പുമായി സഹകരിച്ച് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം നടത്തിയ വ്യവസായ സമ്മിറ്റിലായിരുന്നു സംഭവം. വിപുലമായ ഒരു പരിപാടിയെ ഗൗരവത്തിൽ ഉൾകൊള്ളാൻ കഴിഞ്ഞോ എന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എനിക്ക് ചിലത് പറയാൻ തോന്നുന്നുണ്ട്. പക്ഷേ, പറയാതെ ഇരിക്കുകയാണ് ഞാൻ. അത്രയും വിപുലമായ ഒരു പരിപാടിയെ ആ ഗൗരവത്തിൽ നിങ്ങൾക്കത് ഉൾകൊള്ളാൻ കഴിഞ്ഞോ എന്നുള്ള സംശയമാണ് എന്നിൽ നിറഞ്ഞുനിൽക്കുന്നത്. അത്രയേ ഞാനിപ്പോൾ പറയുന്നുള്ളൂ.... -എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.