കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷ്ണങ്ങളാക്കിയ ഇറച്ചിക്കടക്കാരന്‍ അറസ്റ്റില്‍

ഇറച്ചിക്കോഴിയെ ജീവനോടെ തൂവല്‍ പറിച്ച് കഷ്ണങ്ങളാക്കിയ സംഭവത്തില്‍ ഇറച്ചിക്കട ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അയിര, കുഴിവിളാകം സ്വദേശി മനുവിനെയാണ്(36) കൊല്ലങ്കോട് പൊലീസ് അറസ്റ്റു ചെയ്തത്.

കേരള-തമിഴ്നാട് അതിർത്തിയായ കൊല്ലങ്കോട് പ്രവർത്തിക്കുന്ന കോഴിക്കടയിൽ കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് കേസെടുത്തത്. ഒരു ദയയുമില്ലാതെ കോഴിയെ ജീവനോടെ തന്നെ തൊലിയുരിക്കുന്നതും അതേപോലെ തന്നെ കഷ്ണളാക്കുന്നതും വീഡിയോയില്‍ കാണാം.

ചിരിയോടെയാണ് ഇയാളീ ക്രൂരത ചെയ്യുന്നത്. വേറൊരു ആളാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. യുവാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ചിക്കന്‍ വ്യാപാരി സമിതി ആവശ്യപ്പെട്ടിരുന്നു. മനു കോഴിയെ ജീവനോടെ ​തൊലി ഉരിക്കുന്ന വീഡിയോ ലക്ഷങ്ങളാണ് സമൂഹ മാധ്യമങ്ങൾ വഴി കണ്ടത്. എല്ലാവരും ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവരികയായിരുന്നു.

Tags:    
News Summary - chicken was skinned alive and cut into pieces butcher arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.