ചെറുകോൽപ്പുഴ: സത്യം ഏറ്റവും അധികം ക്രൂശിക്കപ്പെടുന്ന കാലഘട്ടത്തിലാണ് നാമെന്ന് മൈസൂർ അവധൂത ദത്താപീഠം മഠാധിപതി സ്വാമി ഗണപതി സച്ചിതാനന്ദ സരസ്വതി പറഞ്ഞു. പരിഹാരമായി ആധ്യാത്മിക സംസ്കൃതി വളര്‍ത്തിയെടുക്കണം. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിെൻറ 108ാമത് പരിഷത്തിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്തിപൂർവമുള്ള പ്രാർഥനയും ഈശ്വരനിലുള്ള വിശ്വാസവും മനുഷ്യനെ ദുരന്തമുഖത്തുനിന്ന് രക്ഷപ്പെടുന്നതിന് സഹായിക്കും. വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിലനില്‍ക്കുമ്പോളും ഇന്ത്യ അഖണ്ഡമായി നില്ക്കുന്നതിനുകാരണം സംസ്കൃതി മാത്രമാണ്. മനുഷ്യന് ഭൗതികമായ പരോഗതി ഉണ്ടായാലും മനസ്സിന് സംതൃപ്തി ഉണ്ടാകാത്ത അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച എറണാകുളം അമൃതാനന്ദമയീ മഠം ബ്രഹ്മസ്ഥാനം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി പറഞ്ഞു. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ സമാപന സന്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.