കോൺഗ്രസിലെ അധികാര കുത്തകയെ കുറിച്ചുളള ചെറിയാൻ ഫിലിപ്പിന്റെ പഴയ പ്രതികരണങ്ങൾ ആയുധമാക്കുകയാണ് സി.പി.എം സൈബർ പോരാളികൾ. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്ന ചെറിയാൻ ഫിലിപ്പിന്റെ പുതിയ പ്രതികരണമാണ് പഴയത് കുത്തിപ്പൊക്കാനിടയാക്കിയത്. കോൺഗ്രസ് വിട്ട് ഇടത് ചേരിയിലെത്തിയ സാഹചര്യത്തിൽ 2015ൽ എഴുതിയ കുറിപ്പുൾപ്പെടെയാണിപ്പോൾ പ്രചരിക്കുന്നത്.
2015-ൽ ചെറിയാൻ ഫിലിപ്പിെൻറ കുറിപ്പിങ്ങനെ:
കോൺഗ്രസിൽ എന്നും അധികാര കുത്തകയാണ് -ഒരാൾക്ക് ഒരു സീറ്റ് കിട്ടിയാൽ മരണം വരെ തുടരാം -മരിച്ചാൽ പിന്തുടർച്ച അവകാശപ്രകാരം ഭാര്യക്കോ മക്കൾക്കോ സീറ്റു ലഭിക്കും -രാജഭരണ കാലത്തെ പോലെ വംശീയത കൊടികുത്തി വാഴുന്നു -ഉമ്മൻ ചാണ്ടി മരിച്ചാൽ പുതുപ്പള്ളി ചാണ്ടി ഉമ്മന് തന്നെ -കെ.എസ്. യു ക്കാർക്ക്ഴുതക്കാമം കരഞ്ഞുതീർക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.