ചെന്നിത്തല: ജനകീയ നേതാവിന്‍റെ കരുത്ത്

ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം കൈ​വി​ട്ടി​ട്ടും പ​ത​റാ​തെ മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​യി ക​രു​ത്ത്​ തെ​ളി​യി​ച്ചാ​ണ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല വീ​ണ്ടും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക​സേ​ര​യി​ലെ​ത്തു​ന്ന​ത്. ഒ​ന്നി​ലേ​റെ ത​വ​ണ ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ ഉ​ന്ന​ത​പ​ദ​വി​ക​ൾ ന​ഷ്ട​മാ​യി​ട്ടും നി​ശ്ച​യ​ദാ​ർ​ഢ്യം കൈ​വി​ട്ടി​രു​ന്നി​ല്ല. രാ​ഷ്ട്രീ​യ​ത്തി​ലെ തി​ര​ക്കി​നി​ട​യി​ലും എ​ഴു​ത്തും വാ​യ​നും കൂ​ടെ കൂ​ട്ടി ര​ണ്ട​ര​വ​ർ​ഷ​മെ​ടു​ത്ത്​ പൂ​ർ​ത്തി​യാ​ക്കി​യ സ്വ​ന്തം നോ​വ​ൽ ‘നി​യോ​ഗം’ പോ​ലെ​ത​ന്നെ​യാ​ണ് കാ​ലം കാ​ത്തു​വെ​ച്ച​ പു​തി​യ പ​ദ​വി​യും.

ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ന്‍റെ മാ​ന​സ​പു​ത്ര​നാ​യി 1986ൽ 28ാം ​വ​യ​സ്സി​ൽ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ മ​ന്ത്രി​യെ​ന്ന ​റെ​ക്കോ​ഡും സ്വ​ന്തം പേ​രി​ലാ​ണ്. മ​ന്ത്രി​യാ​കു​ന്ന​ത്​ മൂ​ന്നാം​ത​വ​ണ. ആ​റു​ത​വ​ണ​ നി​യ​മ​സ​ഭാം​ഗം. നാ​ലു​​ത​വ​ണ ലോ​ക്സ​ഭാം​ഗം. 1982ൽ ​ആ​ദ്യ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട ര​മേ​ശി​നെ ഹ​രി​പ്പാ​ട്ടു​കാ​ർ നെ​ഞ്ചി​ലേ​റ്റി. അ​ന്ന് മ​ന്ത്രി​യാ​യ​തോ​ടെ​ തി​ള​ക്കം​കൂ​ട്ടി 1987ൽ ​വീ​ണ്ടും പോ​രി​നി​റ​ങ്ങി വി​ജ​യി​ച്ചു.

1989ൽ ​കോ​ട്ട​യം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലേ​ക്ക് ക​ളം​മാ​റ്റി എം.​പി​യാ​തോ​ടെ എം.​എ​ൽ.​എ സ്ഥാ​നം രാ​ജി​വെ​ച്ചു. പി​ന്നീ​ട് 2011ൽ ​തി​രി​ച്ചെ​ത്തി​യ​പ്പോ​ഴും വി​ജ​യം കൂ​ടെ പോ​ന്നു. 2016, 2021, 2026 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വി​ജ​യം ആ​വ​ർ​ത്തി​ച്ചു. 12 വ​ർ​ഷ​ങ്ങ​ൾ​ക്കു​​ശേ​ഷ​മാ​ണ്​ ഹ​രി​പ്പാ​ട്ടു​നി​ന്ന്​ മ​ന്ത്രി​യു​ണ്ടാ​കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് ദേ​ശീ​യ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​മാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ്, ആ​ഭ്യ​ന്ത​ര മ​ന്ത്രി, ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി, കെ.​എ​സ്.​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്, എ​ൻ.​എ​സ്.​യു പ്ര​സി​ഡ​ന്റ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്, ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്, എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. നാ​ലു​ത​വ​ണ ​ലോ​ക്സ​ഭാം​ഗ​മാ​യി. 2005-2014 കാ​ല​ഘ​ട്ട​ത്തി​ൽ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ്, 2014 മു​ത​ൽ 2016 വ​രെ ഉ​മ്മ​ൻ ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ലെ ആ​ഭ്യ​ന്ത​രം-​വി​ജി​ല​ൻ​സ് വ​കു​പ്പു​ക​ൾ. 2016 മു​ത​ൽ 2021വ​രെ പ്ര​തി​പ​ക്ഷ നേ​താ​വ്.

ചെ​ന്നി​ത്ത​ല ഗ്രാ​മ​ത്തി​ൽ വി. ​രാ​മ​കൃ​ഷ്ണ​ൻ നാ​യ​രു​ടെ​യും ദേ​വ​കി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ചെ​ന്നി​ത്ത​ല മ​ഹാ​ത്​​മ ഹൈ​സ്കൂ​ൾ, ച​ങ്ങ​നാ​ശ്ശേ​രി എ​ൻ.​എ​സ്.​എ​സ്​ ഹി​ന്ദു കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി.

ഭാ​ര്യ: അ​നി​ത ര​മേ​ശ് (യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി ഡെ​വ​ല​പ്​​മെ​ന്‍റ്​ ഓ​ഫി​സ​റാ​യി​രു​ന്നു). മ​ക്ക​ൾ: ഡോ. ​രോ​ഹി​ത്​ ചെ​ന്നി​ത്ത​ല (റേ​ഡി​യോ​ള​ജി​സ്റ്റ്, എ​സ്.​യു.​ടി, തി​രു​വ​ന​ന്ത​പു​രം), ര​മി​ത്​ ​ചെ​ന്നി​ത്ത​ല​ (ആ​ദാ​യ നി​കു​തി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ,​ മം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ഡോ. ​ശ്രീ​ജ ഭാ​സി (പ​ത്തോ​ള​ജി​സ്റ്റ്, എ​സ്.​യു.​ടി, തി​രു​വ​ന​ന്ത​പു​രം), ജു​നീ​റ്റ ജോ​ൺ (എ​ൻ​ജീ​നി​യ​ർ, മം​ഗ​ളൂ​രു). ചെ​റു​മ​ക​ൻ: രോ​ഹ​ൻ (യു.​കെ.​ജി വി​ദ്യാ​ർ​ഥി, കാ​ർ​മ​ൽ സ്കൂ​ൾ തി​രു​വ​ന​ന്ത​പു​രം).

Tags:    
News Summary - Chennithala: The Strength of a People's Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.