കുറ്റക്കാരനെന്ന് സി.പി.എം കണ്ടെത്തിയ മന്ത്രിയെ തുടരാൻ അനുവദിക്കരുത്​– രമേശ് ചെന്നിത്തല

തിരുവനന്തപുരം:പാര്‍ട്ടിയുടെ  യശസിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതു പരാമര്‍ശം നടത്തിയെന്ന്  സി.പി.എം കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്ത എം. എം മണിയെ എങ്ങിനെ മന്ത്രി സഭയില്‍  തുടരാന്‍ അനുവദിക്കുമെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല.  പാര്‍ട്ടിയുടെയല്ല, കേരളത്തിന്റെ  യശസിനെയും സ്ത്രീത്വത്തെയുമാണ്  മണി അപമാനിച്ചത്. രണ്ടു ദിവസം മണിയെ  നിയമസഭയില്‍   ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെ  സി.പി.എം. തള്ളിക്കളഞ്ഞിരിക്കുകയാണ്. 

എം.എം മണിയെ ഒരു നിമിഷം പോലും   മന്ത്രി സഭയില്‍   തുടരാന്‍ അനുവദിക്കരുതെന്നും രമേശ്  ചെന്നിത്തല പറഞ്ഞു.  ഇതോടെ മണിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച  കാര്യങ്ങളെല്ലാം ശരിയാണെന്ന്  ഈ നടപടിയിലൂടെ  സി.പി.എം  തന്നെ സമ്മതിച്ചിരിക്കുകയാണെന്നും  ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Chennithala against MM Mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.