ചെങ്ങന്നൂർ - പമ്പ വേഗ റെയിൽപാത അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി നൽകിയെന്ന്​

ന്യൂഡൽഹി: ചെങ്ങന്നൂർ-പമ്പ വേഗ റെയിൽ പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി നൽകിയതായി ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.

പദ്ധതിയുടെ അനുമതിക്കായുള്ള അന്തിമ നടപടികൾ വിശദമായ പദ്ധതി റിപ്പോർട്ടും ട്രാഫിക് ആവശ്യങ്ങൾ ഉൾപ്പെടെയുള്ള വസ്തുതകളും വിശദമായി തയാറാക്കിയശേഷം മാത്രമേ പരിഗണിക്കാനാവൂവെന്നും മന്ത്രി വ്യക്തമാക്കി..

ചെങ്ങന്നൂരിന്റെ വികസനസ്വപ്നങ്ങൾക്ക് ഗതിവേഗം പകരുന്ന പദ്ധതിയാകും ചെങ്ങന്നൂർ ശബരിമല റെയിൽവേ പദ്ധതിയെന്നും ശബരിമല തീർഥാടകരുടെ സുഗമമായ യാത്ര ഉൾപ്പെടെയുള്ളവ പദ്ധതി നടപ്പിൽവന്നാൽ സാക്ഷാത്കരിക്കപ്പെടുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. 75 കി.മീ. ദൈർഘ്യമുള്ളതാണ് ചെങ്ങന്നൂർ-പമ്പ വേഗ റെയിൽ പാത.

Tags:    
News Summary - Chengannur - Pampa Rail Path has given permission for final location survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.