അർബുദമില്ലാതെ കീമോ: സംഭവം നിർഭാഗ്യകരം; നടപടി സ്വീകരിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: അർബുദ രോഗമില്ലാത്ത ആളെ കീമോ തെറാപിക്ക് വിധേയയാക്കിയ സംഭവം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണ റായി വിജയൻ. ഡോക്ടർമാർക്ക് അനാവശ്യ തിടുക്കമുണ്ടായി. ആശുപത്രിയിലെ ചികിത്സാ റിപ്പോർട്ടുകൾ പൂർണമായി ബോധ്യപ്പെട് ട ശേഷമെ ഡോക്ടർമാർ നടത്താവൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതൊരു അനുഭവമായി കണ്ട് തുടർ നടപടി സ്വീകരിക്കും. കീമോ തെറാപിക്ക് വിധേയയായ രജനിക്ക് എല്ലാവിധ സഹായവും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അർബുദ രോഗമില്ലാതെ കീമോ തെറാപിക്ക് വിധേയയായ രജനിയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു.

മാവേലിക്കര പാലമേൽ ചിറക്കൽ രജനി (38) യെയാണ് അർബുദ രോഗമുണ്ടെന്ന പേരിൽ കീമോ തെറാപി ചെയ്തത്. സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ. എന്നാൽ, മെഡിക്കൽ കോളജ് പതോളജി ലാബിൽ നിന്ന് കിട്ടിയ റിപ്പോർട്ടിൽ യുവതിക്ക് അർബുദമില്ലെന്ന് കണ്ടെത്തുകയും ചികിത്സ നിർത്തിവെക്കുകയായിരുന്നു.

ഈ സംഭവത്തിൽ വീട്ടമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാക്കും രണ്ട് സ്വകാര്യ ലാബുകൾക്കും എതിരെയാണ് കേസ്.

Tags:    
News Summary - chemotherapy Rajani Pinarayi Vijayan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.