നൂറ്റിരണ്ടിലൊരു ഉന്നത അംഗീകാരം VIDEO

കൊയിലാണ്ടി: ആട്ടവിളക്കിനു മുന്നില്‍ നടനവിസ്മയം തീര്‍ത്ത ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ തേടി ഇന്ത്യയിലെ ഉന്നത ബഹുമതികളിലൊന്നായ പദ്മശ്രീ എത്തി. വൈകിയാണെങ്കിലും അര്‍ഹതക്കുള്ള അംഗീകാരമായി ഈ പുരസ്കാരം. കലാലോകത്തിന്‍െറയും സഹൃദയരുടെയും ആദരവും അംഗീകാരവും എന്നേ നേടിയ അനുഗൃഹീത കലാകാരന് നൂറ്റിരണ്ടാം വയസ്സിലത്തെിനില്‍ക്കുമ്പോഴാണ് പുരസ്കാരം. ജനങ്ങളുടെ ഏറെക്കാലത്തെ പ്രതീക്ഷയും കാത്തിരിപ്പുമാണ് സഫലമായത്.

രാവിലെ കേന്ദ്ര സാംസ്കാരിക വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയാണ് അവാര്‍ഡിന്‍െറ സൂചന നല്‍കിയത്. കലോത്സവത്തില്‍ പങ്കെടുത്ത് ഗുരുവിന്‍െറ അനുഗ്രഹം തേടിയത്തെിയ കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികളോടൊപ്പം പാട്ടുപാടി ഉല്ലസിക്കുകയായിരുന്നു ഗുരു അപ്പോള്‍. പതിവിലുമേറെ സന്തോഷത്തിലായിരുന്നു ഗുരു രാവിലെ. അവാര്‍ഡ് വിവരം അറിഞ്ഞപ്പോള്‍ കൈകള്‍ കൂപ്പി കണ്ണടച്ചു. എല്ലാം ദൈവത്തിന്‍െറ കൃപ, നാട്ടുകാരുടെ പ്രാര്‍ഥന, ഗുരു കാരണവന്മാരുടെ അനുഗ്രഹം... ഗുരു ചേമഞ്ചേരി വിനയാന്വിതനായി. ഒൗദ്യോഗികമായി പ്രഖ്യാപനം വന്നില്ളെങ്കിലും വിവരമറിഞ്ഞ് പിന്നെ ആളുകളുടെ പ്രവാഹം. വലുപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ തള്ളിക്കയറ്റമായിരുന്നു.

എല്ലാവര്‍ക്കും മുന്നില്‍ നിഷ്കളങ്ക ചിരിയുമായി വിനയാന്വിതനായി ഗുരുവും. എല്ലാവരെയും സ്വീകരിക്കാന്‍ നിഴലായി എപ്പോഴും കൂടെയുണ്ടാകാറുള്ള സഹോദരീപുത്രന്‍ ശങ്കരന്‍ മാസ്റ്ററും ഭാര്യ ഗീതയും പിന്നെ മകന്‍ പവിത്രനും ഭാര്യ നളിനിയും. ദീര്‍ഘകാലമായി മുംബൈയില്‍ മിലിട്ടറി കാന്‍റീന്‍ സ്റ്റോര്‍ ഡിപ്പാര്‍ട്മെന്‍റില്‍ ജീവനക്കാരനായ പവിത്രന്‍ കഴിഞ്ഞ 18ന് വീട്ടിലെ പാല്‍കാച്ചല്‍ കര്‍മത്തിന് എത്തിയതായിരുന്നു. ഗുരുവിന്‍െറ ഭാര്യ 60 വര്‍ഷം മുമ്പ് മരിച്ചു. 40 വര്‍ഷമായി ശങ്കരന്‍ മാസ്റ്ററുടെ കൂടെ ചേലിയ യമുനയിലാണ് താമസം.

ഗുരുവിന്‍െറ പിറന്നാളുകളെല്ലാം ഗംഭീരമായാണ് നാട്ടുകാര്‍ ആഘോഷിക്കാറ്. ഈ ആഹ്ളാദങ്ങള്‍ക്കിടയിലും ദേശീയ അംഗീകാരം ലഭിക്കാതെപോയതില്‍ പരിവേദനങ്ങളും ഉയരാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതെല്ലാം മാറി. പദ്മശ്രീ അംഗീകാരം വന്‍ ആഘോഷമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

Full ViewFull View
Tags:    
News Summary - chemancheri kunhiraman nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.