ചാന്ദ്ര ദൗത്യം കാണാൻ മലയാളി വിദ്യാർഥിക്ക് ഐ.എസ്.ആർ.ഒയുടെ ക്ഷണം

കോഴിക്കോട്: ചന്ദ്രയാൻ ദൗത്യവുമായി ബന്ധപ്പെട്ട ക്വിസ് മത്സര വിജയത്തിലൂടെ മലയാളി വിദ്യാർഥിക്ക് അപൂർവ അവസരം. ചന്ദ്രയാൻ പേടകം ചന്ദ്രനിലിറങ്ങുന്നത് ഐ.എസ്.ആർ.ഒ കേന്ദ്രത്തിലിരുന്ന് കാണാൻ കോഴിക്കോട് കുന്ദമംഗലം കുരുവട്ടൂർ സ്വദേശി അഹ്മദ് തൻവീറിനാണ് അവസരം ലഭിച്ചത്. സെപ്റ്റംബർ 7ന് ബംഗളുരുവിലെ ഐ.എസ്.ആർ.ഒ കേന്ദ്രത്തിൽ ചാന്ദ്രയാൻ ദൗത്യം വീക്ഷിക്കുന്നതിന് തൻവീറിന് ക്ഷണം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർക്കൊപ്പമിരുന്നാണ് അപൂർവ ദൃശ്യം കാണാനാകുക.

Tags:    
News Summary - chandrayan quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.