Posted On
date_range Updated On
date_range ഷാജിക്കെതിരായ വധഭീഷണി കേന്ദ്ര ഏജന്സി അന്വേഷിക്കണം -കുഞ്ഞാലിക്കുട്ടി
മലപ്പുറം: കെ.എം. ഷാജി എം.എല്.എക്കെതിരായ വധഭീഷണി അതിഗൗരവമുള്ളതാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല് സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില് ഗൂഢാലോചന നടന്നത് വ്യക്തമായ സാഹചര്യത്തില് കേന്ദ്ര ഏജന്സികള് അന്വേഷിക്കണം.
രാഷ്ട്രീയമായി എതിര്ചേരിയിലുള്ളവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. ഇത് കേന്ദ്ര അന്വേഷണ ഏജന്സികള്ക്ക് മാത്രമേ പുറത്തുകൊണ്ടുവരാനാകൂ. ഇത് ലീഗിെൻറയോ യു.ഡി.എഫിെൻറയോ മാത്രം വിഷയമായി സര്ക്കാര് കാണരുത്. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.