അനുപമയും അജിത്തും
Posted On
date_range Updated On
date_range കുഞ്ഞിനെ കടത്തിയതിൽ സി.ബി.ഐ അന്വേഷണം വേണം- അനുപമ
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന വിവാദത്തില്‍ വകുപ്പുതല അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അനുപമ. കേസില്‍ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് അനുപമ ആവശ്യപ്പെട്ടു.
തെളിവ് നശിപ്പിക്കാനായി ശിശുക്ഷേമ സമിതി കൂട്ടുനില്‍ക്കുകയാണ്. ഡി.എൻ.എ പരിശോധന ചിത്രീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് നടപ്പായില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ വിശ്വാസ്യതയില്ലെന്നും അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിയെയും ഷിജുഖാനെയും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അതേസമയം, ഡി.എൻ.എ പരിശോധനാഫലം ഇന്ന് ഉച്ചയോടെ പുറത്തുവരുമെന്നാണ് സൂചന. ഇന്നലെയാണ് കുഞ്ഞിന്‍റെയും അനുപമയുടേയും അജിത്തിന്‍റെയും സാമ്പിളുകള്‍ ശേഖരിച്ചത്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.