തിരുവനന്തപുരം: വെള്ളപ്പൊക്കം തടയുന്നതിെൻറ പേരിൽ കോടികൾ ചെലവഴിച്ച് അണക്കെ ട്ടുകൾ നിർമിക്കാനൊരുങ്ങുന്ന ജലസേചന വകുപ്പ് കാവേരി നദിയിൽ പാഴാക്കുന്നത് പ്രതിവർഷം 30 ടി.എം.സി ജലം. 2013 ഫെബ്രുവരി 20നാണ് കർണാടകം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങൾക്ക് കാവേരി നദീജലം പങ്കുവെച്ച് ട്രൈബ്യൂണൽ വിധിച്ചത്. ഇത് പ്രകാരം കേരളത്തിന് 30 ടി.എം.സി ജലമാണ് അനുവദിച്ചത്. വയനാട്, അട്ടപ്പാടി, ഇടുക്കി ജില്ലകളിൽ ജലസേചനത്തിനും കുടിവെള്ളത്തിനുമായി കാവേരിയിൽനിന്ന് അർഹമായ അളവ് ജലം വേണമെന്നാണ് കാവേരി തർക്കത്തിൽ േകരളം സ്വീകരിച്ച നിലപാട്. ഇൗ വാദം അംഗീകരിച്ചാണ് ട്രൈബ്യൂണൽ വിഹിതം അനുവദിച്ചത്.
എന്നാൽ, ഇൗ ജലം കേരളം ഉപയോഗിക്കുന്നതുവരെ അത് തമിഴ്നാടിന് ആവശ്യങ്ങൾക്കായി വിനിയോഗിക്കാമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. വയനാട് കബനി ബേസിനിൽ 23 ടി.എം.സി അടിയും ഭവാനി ബേസിനിൽ ഉൾപ്പെട്ട അട്ടപ്പാടിയിൽ ആറ് ടി.എം.സി അടിയും പാമ്പാർ ബേസിനിൽപെട്ട ഇടുക്കിയിലെ വട്ടവട ഭാഗത്ത് മൂന്ന് ടി.എം.സി അടി ജലവുമാണ് ഉപയോഗിക്കേണ്ടത്. കാവേരിയിൽ കേരളം അണക്കെട്ട് നിർമിച്ചുവേണം ജലം ഉപയോഗിക്കേണ്ടിയിരുന്നത്. എന്നാൽ, ട്രൈബ്യൂണൽ ഉത്തരവ് പുറത്തിറങ്ങി ആറ് വർഷം കഴിയുേമ്പാഴും വർഷംതോറും അണക്കെട്ട് നിർമിക്കാൻ തയാറായിട്ടില്ല. ഇതുകാരണം അട്ടപ്പാടിയിൽ അടക്കം കടുത്ത ജലക്ഷാമമാണ് അനുഭവെപ്പടുന്നത്.
ഇതിനിടെയാണ് ജലസേചന മന്ത്രി വെള്ളപ്പൊക്കം നിയന്ത്രിക്കാൻ അച്ചൻകോവിൽ, പമ്പ, പെരിയാർ നദികളിൽ പുതിയ അണക്കെട്ടുകൾ നിർമിക്കുമെന്ന് അറിയിച്ചത്. ഇതിനായി ആദ്യഘട്ടം അഞ്ച് സ്ഥലം കണ്ടെത്തി. അട്ടപ്പാടിയിലും 458 കോടി ചെലവിട്ട് അണക്കെട്ട് നിർമിക്കാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.