ബി.ജെ.​പിക്കെതിരെ വീണ്ടും കത്തോലിക്ക സഭ: ‘ഒ​രു വ​ർ​ഗീ​യ​സ​മൂ​ഹ​ത്തി​ൽ മാ​ത്രം കൈ​യ​ടി ല​ഭി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടുപ്പുക​ളി​ലെ മു​ഖ്യ​വി​ഷ​യം!’

കോട്ടയം: ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തെ ഇ​പ്പോ​ൾ നി​ർ​വ​ചി​ക്കു​ന്ന​ത് മ​ത​ത്തി​ന്‍റെ സ്പ​ന്ദ​മാ​പി​നി​ക​ളാ​ലാ​ണെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തെ ഇ​നി മ​റ​ച്ചു​വ​യ്ക്കു​ക​യ​ല്ല, അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​ണു വേ​ണ്ട​തെന്ന് കത്തോലിക്ക സഭ മുഖപത്രമായ ദീപിക ദിനപത്രം. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ക​യും വോ​ട്ടി​ന്‍റെ സ​മ്മ​ർ​ദ​മൊ​ഴി​യു​ക​യും ചെ​യ്ത​തി​നാ​ൽ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ​ങ്കി​ലും ഒ​ത്തു​ചേ​ർ​ന്നു ന​വ​കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്കണമെന്നും പത്രം മുഖപ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തു.

‘രാ​ജ്യ​ത്തെ പി​ന്നോ​ട്ട​ടി​ക്കു​ന്ന വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം, മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ മാ​തൃ​കാ​സ്ഥാ​ന​മാ​യി​രു​ന്ന കേ​ര​ള​ത്തി​ലും ചെ​ല​വാ​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യെ​ന്നു പ​റ​യാ​തെ വ​യ്യ. ത​ദ്ദേ​ശ, നി​യ​മ​സ​ഭ, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം ഇ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യി​ട്ടു​ണ്ട്. ചി​ല പാ​ർ​ട്ടി​ക​ൾ നേ​രി​ട്ടു വ​ർ​ഗീ​യ​ത​യു​ടെ വ്യാ​പാ​ര​ത്തി​ലാ​ണെ​ങ്കി​ൽ മ​റ്റു ചി​ല​ർ തീ​വ്ര​സം​ഘ​ട​ന​ക​ളു​മാ​യു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ക​ളു​ടെ ര​ഹ​സ്യ​ക്ക​ച്ച​വ​ട​ത്തി​ലാ​യി​രു​ന്നു.

രാ​ജ്യ​ത്തെ മ​റ്റു പ​ല മു​ഖ്യ​മ​ന്ത്രി​മാ​രെ​യും പി​ന്ത​ള്ളി വ​ർ​ഗീ​യ​രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ കൊ​ടി​യേ​ന്തു​ക​യാ​ണ് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. മു​സ്‌​ലിം​ക​ൾ​ക്കും ക്രൈ​സ്ത​വ​ർ​ക്കു​മെ​തി​രേ വി​ദ്വേ​ഷം ചൊ​രി​യു​ന്ന​താ​ണ് അ​ധി​കാ​രം നേ​ടാ​നും നി​ല​നി​ർ​ത്താ​നു​മു​ള്ള കു​റു​ക്കു​വ​ഴി​യാ​യി അ​ദ്ദേ​ഹം ക​ണ്ടി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പ് ബീ​ഫ് ഒ​രു വി​ഷ​യ​മാ​ക്കി അ​ദ്ദേ​ഹം വ​ലി​യ ധ്രു​വീ​ക​ര​ണ​ത്തി​നു മു​തി​ർ​ന്നു.

സ്വ​ന്തം വീ​ടു​ക​ളി​ല​ല്ലാ​തെ പു​റ​ത്ത് ബീ​ഫ് ക​ഴി​ക്കാ​ൻ ഒ​രു ത​ര​ത്തി​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഒ​രു ഭ​ക്ഷ​ണം തെ​ര​ഞ്ഞെ​ടു​പ്പു​വി​ഷ​യ​മാ​ക്കു​ന്ന​ത്ര വി​വ​ര​ക്കേ​ട് ലോ​ക​ത്ത് ഇ​ന്ത്യ​യി​ലേ​യു​ള്ളൂ. അ​ടി​സ്ഥാ​ന​വി​ഷ​യ​ങ്ങ​ൾ​ക്കും വി​ക​സ​ന​ത്തി​നു​മ​പ്പു​റം ഒ​രു വ​ർ​ഗീ​യ​സ​മൂ​ഹ​ത്തി​ൽ മാ​ത്രം കൈ​യ​ടി ല​ഭി​ക്കു​ന്ന ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ളാ​ണ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​ക​ളി​ലെ മു​ഖ്യ​വി​ഷ​യം!

തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​വും രാ​ഷ്‌​ട്രീ​യ​വും രാ​ഷ്‌​ട്ര​വും മു​ന്നോ​ട്ടു പോ​കും. അ​തി​ന്‍റെ ഗ​തി പു​രോ​ഗ​മ​ന​പ​ര​മാ​കേ​ണ്ട​തും മ​ത​വ​ർ​ഗീ​യ​ത​യി​ൽ​നി​ന്നു ജ​നാ​ധി​പ​ത്യ​ത്തെ മോ​ചി​പ്പി​ക്കേ​ണ്ട​തും അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​മാ​യി​രി​ക്കു​ന്നു’ -മുഖപ്രസംഗത്തിൽ പറഞ്ഞു.

അതിനിടെ, സഭക്കും ദീപിക പത്രത്തിനുമെതിരെ കടുത്ത വിമർശനവുമായി പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികളായ പി.സി. ജോർജും മകൻ ഷോൺ ജോർജും രംഗത്തെത്തി. സഭാ പിതാക്കൻമാരെയും സഭയുടെ നിലപാടുകളെയും അ​ധിക്ഷേപിച്ചാണ് ഇരുവരും രംഗത്തുവന്നത്.

കത്തോലിക്ക സഭയിലെ ഒരു വിഭാഗം വൈദികരും മുഖപത്രമായ ‘ദീപിക’യും ബിജെപിക്ക് എതിരായി നിലപാടെടുത്തു എന്നും ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ടെന്നും ഷോൺ പറഞ്ഞു. എഫ്സിആർഎ ബില്ല് മാറ്റിവെച്ചത് ഞങ്ങളുടെ സമ്മർദപ്രകാരമായിരുന്നു. സഭയ്ക്ക് ഞങ്ങളെ വേണ്ടെങ്കിൽ സഭയെയും വേണ്ടെന്ന് വെക്കേണ്ടി വരും. സഭാ വോട്ടുകൾ എന്ന് പറയുന്നത് ദീപിക പത്രത്തിന്റെ മുഖപ്രസംഗം കണ്ടുകൊണ്ട് വോട്ട് ചെയ്യുന്നവരല്ല. ഇന്നലെ ദീപികയുടെ ഒന്നാം പേജ് എന്തായിരുന്നു? എങ്ങനെയും ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന് ഇൻഡയറക്റ്ലി പറഞ്ഞു. ഈ ദീപിക പത്രം സഭയുടെ മാത്രമാണെന്ന് വിചാരിക്കരുത്. വിവിധ മുന്നണികൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന ആളുകൾ സഭയ്ക്കകത്തുണ്ട്.

സഭ മുഖപത്രം എന്ന നിലയിൽ ദീപികക്കെതിരെ ഞാൻ പിതാക്കന്മാർക്ക് പരാതി കൊടുക്കാൻ പോവുകയാണ്. കാരണം സഭാ മുഖപത്രം എന്ന് പറയുകയും ചില വ്യക്തികളുടെയും ചില മുന്നണികളുടെയും രാഷ്ട്രീയം ഇമ്പ്ലിമെന്റ് ചെയ്യുകയും ചെയ്താൽ അത് സഭയുടേതാണോ അല്ലേ എന്ന് വ്യക്തമാക്കണം. ഇതാണ് സഭയുടെ നിലപാട് എന്നുണ്ടെങ്കിൽ ഞങ്ങൾക്ക് നിലപാട് മാറ്റേണ്ടി വരും. ഞാനും സഭയുടെ അംഗമാണല്ലോ. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് മനപൂർവ്വമായി ചില മുന്നണികളുടെ രാഷ്ട്രീയം ഇമ്പ്ലിമെന്റ് ചെയ്യാൻ ദീപിക ശ്രമിക്കുകയാണ്. ഇനി അങ്ങനെയാണ് മുമ്പോട്ടു പോകുന്നതെങ്കിൽ ദീപികയെ തള്ളുന്ന സാഹചര്യം നമുക്കുണ്ടാവും.

കഴിഞ്ഞ രണ്ടു വർഷക്കാലത്തിനിടയിൽ സഭയുടെ എല്ലാ പ്രതിസന്ധികളിലും കൂടെ നിന്നത് ആരാണ്? ഷോൺ ജോർജ് ആണ്, ബിജെപി ആണ്, രാജീവ് ചന്ദ്രശേഖർ ആണ്, അമിത്ഷാജിയാണ്, നരേന്ദ്ര മോദിയാണ്. അല്ലേ? ഈ പറയുന്ന കെസി വേണുഗോപാൽ ഉണ്ടായിരുന്നോ? ജോസ് കെ മാണി ഉണ്ടായിരുന്നോ? സിപിഎമ്മിന്റെ നേതൃത്വങ്ങൾ ആരെങ്കിലും ഉണ്ടായിരുന്നോ? പി ജെ ജോസഫ് ഉണ്ടായിരുന്നോ? ഇവരെ കൊണ്ട് സഭയ്ക്ക് എന്ത് ഗുണം കിട്ടി?

എഫ്സിആർഎ ഉൾപ്പെടെയുള്ള ബില്ല് മാറ്റി വച്ചത് ഞങ്ങളുടെ സമ്മർദഫലമാണ്. ഞങ്ങളെ വേണ്ട എന്ന് സഭ തീരുമാനിച്ചാൽ, നമ്മളും സ്വാഭാവികമായിട്ട് സഭയെ വേണ്ട എന്ന് തീരുമാനിക്കേണ്ടി വരില്ലേ? സഭയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഷോൺ ജോർജ്ജിനെ പോലെയുള്ളവരെ ഉപദ്രവിക്കാൻ ചില ആളുകൾ ഇതിനകത്ത് നിന്നാൽ ഞങ്ങൾ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്?

സഭക്ക് വേണ്ടി ബിജെപിയുടെ അടുത്ത് നമ്മൾ ഓരോ കാര്യങ്ങൾ പറയുമ്പോൾ ഞങ്ങ​ളോട് ബി.ജെ.പി നേതൃത്വം തിരിച്ചു ചോദി​ക്കില്ലേ? നിങ്ങൾ ഇതെല്ലാം സഭയ്ക്ക് വേണ്ടി പറയുന്നു, സഭ നിങ്ങളോട് എന്ത് ചെയ്തു എന്ന് ചോദിക്കില്ലേ. ഈ ദീപിക പത്രം എടുത്തു വെച്ചിട്ടല്ലേ ഞങ്ങളോട് ചോദിക്കുന്നത്? അമിത്ഷാ ജി ഇന്നലത്തെ ദീപിക പത്രത്തിന്റെ ഫ്രണ്ട് പേജ് എടുത്ത് വെച്ചാൽ ഞാൻ എന്ത് മറുപടി പറയും? അത് എടുത്തു വെച്ചിട്ട്, ഇതാണോ നിങ്ങൾ പറഞ്ഞ് എഫ്സിആർഎ ബില്ല് ഉൾപ്പടെ മാറ്റിവെപ്പിച്ച സഭ എന്ന് ​അമിത് ഷാ ചോദിച്ചാൽ ഞാൻ എന്ത് പറയും? -ഷോൺ ജോർജ് പറഞ്ഞു. 

Tags:    
News Summary - Catholic Church deepika daily against BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.