പുതൂർ ആലാമരത്തെ വിവാദ ശ്മശാനം സംസ്ഥാന എസ്.സി-എസ്.ടി കമീഷൻ അംഗങ്ങൾ സന്ദർശിക്കുന്നു 

ശ്മശാനത്തിൽ ജാതിവിവേചനമെന്ന്​; പൊതു ശ്മശാനമാക്കാൻ ഉത്തരവ്

അഗളി: അട്ടപ്പാടി പുതൂർ ആലാമര​െത്ത ശ്മശാനം പൊതുശ്മശാനമാക്കാൻ സംസ്ഥാന എസ്.സി-എസ്.ടി ഗോത്രവർഗ കമീഷൻ ഉത്തരവിട്ടു. അയിത്തം കൽപിച്ച് മൃതദേഹങ്ങൾ അടക്കുന്നത് വിലക്കിയെന്ന പരാതിയിൽ കമീഷൻ സന്ദർശനം നടത്തി തെളിവെടുത്തു.

അന്വേഷണത്തിൽ പരാതിക്കാർ ഉന്നയിക്കുന്ന കാര്യങ്ങൾ സത്യമാണെന്നും 70 വർഷമായി ഉപയോഗിച്ചുവരുന്ന പൊതുശ്മശാനമാണ് ഇതെന്നും ബോധ്യപ്പെട്ടതായി കമീഷൻ വ്യക്തമാക്കി.

ഇതി​െൻറ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കാൻ സബ് കലക്ടർക്കും ​െപാലീസിനും നിർദേശം നൽകി. സംഭവത്തിൽ ചട്ടവിരുദ്ധമായി പ്രവർത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് താക്കീത് നൽകി.

പഞ്ചായത്ത് രേഖകളിൽ ശ്മശാനം ഉൾപ്പെടുത്തി പൊതു ശ്മശാനം എന്ന് ബോർഡ് വെക്കാനും കമീഷൻ നിർദേശിച്ചു. സംസ്ഥാന പട്ടികജാതി-വർഗ കമീഷൻ ചെയർമാൻ ബി.എസ്. മാവോജി, അംഗങ്ങളായ എസ്. അജയകുമാർ, അഡ്വ. സൗമ്യ സോമൻ, തഹസിൽദാർ എ.എൻ. മുഹമ്മദ് റാഫി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - caste discrimination in the cemetery; Order to make public cemetery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.