സഹകരണ ബാങ്കിലെ പണം പിന്‍വലിക്കാന്‍ ബദല്‍ സംവിധാനവുമായി സർക്കാർ

തിരുവനന്തപുരം: പ്രാഥമിക സഹകരണ ബാങ്കിലെ പണം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി. പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രാഥമിക ബാങ്കുകളിലെ എല്ലാ അകൗണ്ട് ഉടമകള്‍ക്കും ജില്ലാ സാഹകരണ ബാങ്കില്‍ സീറോ ബാലന്‍സ് അകൗണ്ട് നല്‍കിയാണ്  ഇടപാടുകള്‍ പുനരാരംഭിക്കുക.  തുക പിന്‍വലിക്കുന്നത് രേഖാമൂലം ജില്ലാ ബാങ്ക് വഴിയാണെങ്കിലും പണം നല്‍കുക നിക്ഷേപകന്‍െറ സഹകരണ ബാങ്കിലെ അകൗണ്ടില്‍ നിന്നായിരിക്കും. അകൗണ്ട് വിവരങ്ങള്‍  ജില്ലാബാങ്കിനും ബന്ധപ്പെട്ട  പ്രാഥാമിക ബാങ്കുകള്‍ക്കും പരസ്പരം അറിയാന്‍ കഴിയുന്ന തരത്തില്‍ ഇരു ബാങ്കുകളെയും  മിറര്‍ അകൗണ്ട് വഴി ബന്ധിച്ചാണ് ക്രമീകരണം ഏര്‍പ്പെടുത്തുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ സഹകരണ ബാങ്കുകളിലെയും പ്രസിഡന്‍റുമാരുടെയും ജനറല്‍ സെക്രട്ടറിമാരുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. പുതിയ സംവിധാനം വരുന്നതോടെ ജില്ലാ ബാങ്കിലെ അക്കൗണ്ടിലൂടെ ആഴ്ചയില്‍ 24000 രൂപ വീതം  പിന്‍വലിക്കാം. 

1624 കോടി രൂപയുടെ പഴയ നോട്ടുകളാണ് സഹകരണ ബാങ്കുകളിലുളളതെന്നും ഇത് മാറ്റിയെടുക്കാന്‍ റിസര്‍വ് ബാങ്കിനെ സമീപിക്കുമെന്നും മന്ത്രി വിശദമാക്കി.നോട്ട് നിരോധനത്തെ തുടര്‍ന്ന് സഹകരണ മേഖലയില്‍ വായ്പാ കുടിശിക വരുത്തിയവര്‍ക്കെതിരെയുളള ജപ്തി നടപടികള്‍ക്ക് മാര്‍ച്ച് 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ചതായി സഹകരണ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - cash withdrawal cooperative banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.