സ്കൂൾ യൂനിഫോമിൽ ഏഴാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവം: രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തു

ആലപ്പുഴ: ഏഴാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തു. പ്രജിത്ത് എന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ അധ്യാപിക രമ്യ, കായികാധ്യാപകൻ ക്രിസ്തുദാസ് എന്നിവർക്കെതിരെ മണ്ണഞ്ചേരി പൊലീസാണ് കേസെടുത്തത്.

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇപ്പോൾ കേസ്. വിശദ അന്വേഷണത്തിനുശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിൽ ഗുരുതര ആരോപണങ്ങൾ സഹപാഠികളും ബന്ധുക്കളും ഉന്നയിച്ചിരുന്നു. അധ്യാപകരുടെ ശിക്ഷാ നടപടിയാണ് സംഭവത്തിനുപിന്നിലെന്ന് ഇവർ മൊഴി നൽകിയിരുന്നു.

സ്കൂളിലെ അവസാന പീരഡിൽ പ്രജിത്തിനെയും സഹപാഠി അജയനെയും ക്ലാസിൽ കണ്ടില്ല. പിന്നീട് ഇരുവരും എത്തിയപ്പോൾ മറ്റു കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽവെച്ച് ഇരുവരെയും തല്ലുക‍യും ശകാരിക്കുകയും ചെയ്തു. ക്രിസ്തുദാസ് ചൂരലെടുത്ത് വിദ്യാർഥികളെ തല്ലിയിരുന്നു. കൂടാതെ രമ്യ അടക്ക രണ്ട് അധ്യാപകർ വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - case against teachers in student death at Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.