ആലപ്പുഴ: ചൂട്ടുമാലി എൽ.പി സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ സ്കൂള്‍ മാനേജര്‍ക്കെതിരെ കേസ്. മാനേജർ ഡോ. സനേഷ് മാമന്‍ സണ്ണിക്കെതിരെയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ആര്‍. ഓമനക്കെതിരെയുമാണ് കേസെടുത്തത്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസ്. വെള്ളിയാഴ്ചയാണ് ഭിത്തി ഇടിഞ്ഞുവീണ് രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി സെബാസ്റ്റ്യന്‍ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.