വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മഹബൂബ് ഖാൻ പൂവാറിന്റ നേതൃത്വത്തിൽ നേതാക്കൾ ഒറ്റയാൾ സലീമിനെ സന്ദർശിച്ചപ്പോൾ

ഒറ്റയാൾ സലീമിനെതിരെ കേസെടുത്തത് അപലപനീയം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം:രാമക്ഷേത്ര ഉദ്ഘാടനദിവസം ബാബരി മസ്ജിദിനെ അനുസ്മരിച്ച ഒറ്റയാൾ സലീമിനെതിരെ പൊലീസ് കേസെടുത്തത് പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ പറഞ്ഞു. സലീമിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തത് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കാനും അഭിപ്രായങ്ങൾ രേഖപെടുത്താനുമുള്ള പൗരന്റെ അവകാശങ്ങളോടൊപ്പം എക്കാലത്തും വെൽഫെയർ പാർട്ടി കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.


മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ഇന്നലെ കറുത്ത ദിനമായി ആചരിക്കണമെന്നാവശ്യപ്പെട്ട് ബാബരി മസ്ജിദിന്റെ ചിത്രം പതിച്ച പ്ലക്കാർഡുമായാണ് സലീം പ്രതിഷേധിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രമായിരുന്നു സലീം ധരിച്ചിരുന്നത്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സംസാരിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

ഒറ്റയാൾ സലീമിനെതിരെ അന്യായമായി എടുത്ത കേസ് പിൻവലിക്കണമെന്നും ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ചതിനെതിരെ അന്യായമായി കേസ് എടുത്ത പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.


Tags:    
News Summary - Case against ottayal Saleem is condemnable -welfare party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.