കൊടുവള്ളി (കോഴിക്കോട്): വിദ്യാർഥിനികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് വിവാദ പരാമർശങ്ങളടങ്ങിയ പ്രസംഗം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ കേസ്. ഫാറൂഖ് ട്രെയ്നിങ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെയാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷനിയമം 354 എ, 509 വകുപ്പുകൾ പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്.
ഫാറൂഖ് കോളജ് മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയുടെ പരാതിയിലാണ് നടപടി. കൊടുവള്ളി സ്റ്റേഷൻ പരിധിയിൽ നരിക്കുനിക്കടുത്ത് വേട്ടാളിയിൽ നടന്ന പരിപാടിയിലാണ് വിവാദ പരാമർശമുണ്ടായത്. പ്രസംഗത്തിെൻറ വിഡിയോ ക്ലിപ്പുകളും മറ്റും വിശദമായി പരിശോധിക്കുമെന്ന് എസ്.െഎ പി. പ്രജീഷ് അറിയിച്ചു. സി.െഎ എ. ചന്ദ്രമോഹെൻറ നേതൃത്വത്തിലാണ് അന്വേഷണം.
മതപ്രസംഗത്തിനിടെ, താന്‍ ഫാറൂഖ് കോളജ് അധ്യാപകനാണെന്ന് പറഞ്ഞ് പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ചും മുസ്ലിം പെണ്‍കുട്ടികളെ ഉപദേശിച്ചും നടത്തിയ പ്രസംഗത്തിെൻറ ക്ലിപ്പുകള്‍ പുറത്തുവന്നതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. ജൗഹര്‍ മുനവ്വറിനെതിരെ നടപടിയാവശ്യപ്പെട്ട് കോളജിൽ പ്രതിഷേധമുയർന്നിരുന്നു. നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ സര്‍വകലാശാലക്കും പരാതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.