സന്നിധാനത്തെ പ്രതിഷേധം; 150 പേർക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തൃശൂർ സ്വദേശി ലളിത(52)യെ തടഞ്ഞ സംഭവത്തിൽ 150പേർക്കെതിരെ പൊലീസ് കേസെടുത്തു. ലളിതയുടെ പരാതിയെ തുടർന്നാണ് കേസ്. ദർശനത്തിന് യുവതിയെത്തിയെന്ന പ്രചരണത്തെ തുടർന്നാണ് പ്രതിഷേധം ഉയർന്നത്. പ്രതിഷേധക്കാർ ലളിതയുടെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഉടൻ പൊലീസ് സ്ഥലത്തെത്തി ലളിതക്ക് സുരക്ഷ ഒരുക്കി. കണ്ടാലറിയാവുന്ന 150 പേർക്കെതിരെയാണ്​ സന്നിധാനം ​പൊലീസ്​ കേസെടുത്തത്​.

ലളിതക്ക് അന്‍പത് വയസിനുമുകളില്‍ പ്രായയമുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോ‍യത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലളിതയെ സന്നിധാനം ആശുപത്രിയിലേക്ക് മാറ്റി. ചെറുമക്കൾ ഉൾപ്പെടെ സംഘമായാണ് ലളിത ശബരിമല ദർശനത്തിനെത്തിയത്.

Tags:    
News Summary - Case Against 200 Protesters on Sannidhanam Protest-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.