രാമദാസ് വൈദ്യര്‍ അവാര്‍ഡ് വി.ആര്‍. രാഗേഷിന്

കോഴിക്കോട്: ആക്ഷേപഹാസ്യ വിമര്‍ശത്തിനുള്ള രാമദാസ് വൈദ്യര്‍ അവാര്‍ഡിന് മാധ്യമം കാര്‍ട്ടൂണിസ്റ്റ് വി.ആര്‍. രാഗേഷ് അര്‍ഹനായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ഇ.പി. ജയരാജന്‍െറ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് വരച്ച കാര്‍ട്ടൂണാണ് രാഗേഷിനെ അവാര്‍ഡിനര്‍ഹനാക്കിയത്. കണ്ണൂര്‍ ജില്ലയിലെ കരുവഞ്ചാല്‍ മീമ്പറ്റി സ്വദേശിയാണ്. പിതാവ്: വി.വി. രാമചന്ദ്രന്‍. മാതാവ്: കെ. യശോദ. ഭാര്യ: സജ്ന രാഗേഷ്.

അവാർഡിന് അർഹമായ കാർട്ടൂൺ
 


കാര്‍ട്ടൂണിന് കേരള ലളിതകലാ അക്കാദമി പുരസ്കാരം,  കുഞ്ഞിമംഗലം നാരായണന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ സ്വര്‍ണ മെഡല്‍, മായാ കമ്മത്ത് മെമ്മോറിയല്‍ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് ആറിന് കെ.പി. കേശവ മേനോന്‍ ഹാളില്‍ നടക്കുന്ന രാമദാസ് വൈദ്യര്‍ അനുസ്മരണ ചടങ്ങില്‍ സിനിമാതാരം ശ്രീനിവാസന്‍ അവാര്‍ഡ് വിതരണംചെയ്യും.

Tags:    
News Summary - cartoonist vr ragesh get ramadas vaider award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.