കാർ അപകടത്തിൽപെട്ട് പാലത്തിൽനിന്ന്​ റെയിൽവേ ട്രാക്കിൽ വീണു

കൊച്ചി: കണ്ടെയ്നർ ലോറിയിലിടിച്ച് കാർ മേൽപാലത്തിൽനിന്ന്​ റെയിൽവേ ട്രാക്കിൽ വീണു. കാർ ഡ്രൈവർ തൃശൂർ ചെമ്പുക്കാ വ് കടവിൽ വീട്ടിൽ ഡോ. കെ. അർജുൻ (30) അത്ഭുതകരമായി രക്ഷപ്പെട്ടു. േദശീയ പാതയിൽ വൈറ്റിലക്ക് സമീപമായിരുന്നു സംഭവം. ഇരുവ ാഹനങ്ങളും പാലാരിവട്ടം ഭാഗത്തുനിന്ന്​ വൈറ്റിലയിലേക്ക് വരുകയായിരുന്നു. പിറവത്ത് ജോലി ചെയ്യുന്ന ക്ലിനിക്കിലേക ്ക് പോകുംവഴിയാണ് അർജുന് അപകടമുണ്ടായത്.

തിങ്കളാഴ്ച രാവിലെ 8.45ഓടെ വൈറ്റില റെയില്‍വേ മേല്‍പാലത്തില്‍വെച്ച് ഓട്ടോറിക്ഷയെ കാര്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനങ്ങൾക്ക് വൺവേ സംവിധാനമാണിവിടെ. മറികടക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് കണ്ടതോടെ കാർ വേഗം കുറക്കുകയായിരുന്നു. ഈ സമയത്താണ് പിന്നാലെയെത്തിയ കണ്ടെയ്നർ ലോറി കാറിന് പിന്നിലിടിച്ചത്. ഇതോടെ നിയന്ത്രണം വിട്ട് കാർ പാലത്തി​െൻറ കൈവരിയും വൈദ്യുതി പോസ്​റ്റും തകർത്ത് മറിഞ്ഞ് റെയിൽവേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. 10 മീറ്ററിലേറെ താഴ്ചയിലേക്കാണ് കാർ പതിച്ചത്.

റെയില്‍വേ ട്രാക്കില്‍ ജോലി ചെയ്തിരുന്നവരാണ് സംഭവം ആദ്യം കണ്ടത്. ഉടൻ ഇവരും നാട്ടുകാരും േചർന്ന്​ കാര്‍ ഡ്രൈവര്‍ അർജുനെ എറണാകുളം മെഡിക്കല്‍ ട്രസ്​റ്റ്​ ആശുപത്രിയില്‍ എത്തിച്ചു. കാര്യമായ പരിക്കുകളില്ലാത്തതിനെത്തുടർന്ന് പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം അർജുൻ ആശുപത്രി വിട്ടു. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് നീക്കി. ഡോക്ടറായ അര്‍ജുന്‍ എളമക്കരയിലാണ് താമസം. പാലാരിവട്ടം പൊലീസ് കേസെടുത്തു.

Tags:    
News Summary - Car Skidded in Vyttila Bypass -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.