1. കുട്ടികൾ സ്റ്റാർട്ടാക്കിയ കാർ റോഡിനു കുറുകെ മുന്നോട്ടുകുതിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം 2. ഡോർ തുറന്ന് കയറാനുള്ള ശ്രമത്തിനിടെ കാർ ഉടമ റോഡിൽ തെറിച്ചുവീഴുന്നു
ഒറ്റപ്പാലം: പാതയോരത്ത് നിർത്തിയിട്ടിരുന്ന കാർ കുട്ടികൾ സ്റ്റാർട്ടാക്കിയതിനെ തുടർന്ന് റോഡിന് മധ്യത്തിലൂടെ ഓടി മറുവശത്തെ മതിലിൽ ഇടിച്ചുനിന്നു.
നിരവധി വാഹനങ്ങൾ പോകുന്ന പാലക്കാട്- കുളപ്പുള്ളി പാതയിലെ ഈസ്റ്റ് ഒറ്റപ്പാലത്ത് വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കുട്ടികളുമായി മുന്നോട്ടുകുതിച്ച കാറിനെതിരെ മറ്റു വാഹനങ്ങൾ വരാതിരുന്നതിനാൽ തലനാരിഴക്കാണ് അത്യാഹിതം ഒഴിവായത്.
കുട്ടികളെ കാറിലിരുത്തി രക്ഷിതാക്കൾ ബേക്കറിയിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു. കാറിന്റെ താക്കോൽ എടുക്കാതെയാണ് പോയത്. കളിക്കിടെ കുട്ടികൾ താക്കോൽ തിരിക്കുകയും സ്റ്റാർട്ടായ കാർ മുന്നോട്ടുകുതിക്കുകയുമായിരുന്നു. ഇതിനിടയിൽ ഓടിയെത്തിയ രക്ഷിതാവ് ഡോർ തുറന്ന് കയറാൻ ശ്രമിച്ചെങ്കിലും റോഡിൽ വീണു.
ഇതിനിടെ എതിർവശത്തെ മതിലിൽ കാർ ഇടിച്ചുനിന്നു. മൂന്നു കുട്ടികളാണ് കാറിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മതിലിൽ ഇടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ വൈറലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.