പയ്യോളിയില്‍ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മെഡിക്കൽ വിദ്യാര്‍ഥികള്‍ മരിച്ചു

പയ്യോളി: ദേശീയപാതയിൽ അയനിക്കാട് കുറ്റിയിൽപീടിക സ്​റ്റോപ്പിന് സമീപം കാറിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് എം.ബി.ബ ി.എസ് വിദ്യാർഥികൾ മരിച്ചു. ചൈനയിലെ സി ച്വാൻ മെഡിക്കൽ കോളജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളായ വടകര കുഞ്ഞിപ് പള്ളി ചോമ്പാല മിനി സ്​റ്റേഡിയത്തിന് സമീപം തൗഫീഖ് മൻസിലിൽ അബ്​ദുൾ അസീസി​​െൻറ മകൻ മുഹമ്മദ് ഫായിസ് (21), പേരാമ്പ്ര പൈതോത്ത് കപ്പുമ്മൽ താത്തോത്ത് വിജയ​​െൻറ മകൻ വിഷ്ണു (21) എന്നിവരാണ് മരിച്ചത്.

ചെവ്വാഴ്ച പുലർച്ച രണ്ടരയോടെയാണ് അപകടം. ശബ്​ദംകേട്ട് ഉണർന്നെത്തിയ പരിസരവാസികളും വാഹനങ്ങളിലുള്ളവരും വിവരമറിഞ്ഞ് പയ്യോളി പൊലീസും വടകരയിൽനിന്ന് അഗ്​നിശമനസേനയും സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെതുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗത തടസ്സമുണ്ടായി.

ഏറണാകുളത്ത് പോയി തിരിച്ച് വീട്ടിലേക്ക് വരുന്ന വഴിയാണ് ഫായിസും വിഷ്ണുവും അപകടത്തിൽപ്പെട്ടത്. രണ്ടുപേരും കോളജ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മുഹമ്മദ് ഫായിസി​​െൻറ മാതാവ്​: ഫൗസിയ. സഹോദരങ്ങൾ: മുഹമ്മദ്, ഫസൽ, ജസ്മിന. വിഷ്ണുവി​​െൻറ മാതാവ്​: ജീജ. സഹോദരൻ: അമൽജിത്ത്.

Tags:    
News Summary - car and tanker lorry clash in payyoli; two medical students died -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.