തമ്മിലിടിച്ച ലോറിയും കാറും കത്തിനശിച്ചു -VIDEO

മലപ്പുറം: പൊന്മള പള്ളിപ്പടിയില്‍ തമ്മിലിടിച്ച ലോറിയും കാറും കത്തിനശിച്ചു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.

മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കോട്ടക്കല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ലോറിയുമ ായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു.

Full View

പാണക്കാട് സ്വദേശിയായ കാര്‍യാത്രികനെയും ലോറി ഡ്രൈവറെയും നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം പൊലീസും മലപ്പുറത്ത് നിന്നെത്തിയ മൂന്ന് ഫയര്‍ എഞ്ചിൻ യൂനിറ്റുകളും ചേർന്നാണ് തീ അണച്ചത്.

Tags:    
News Summary - car accident malappuram -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.