വയനാട് ചുരത്തിൽ അപകടത്തിൽപെട്ട കാർ
Posted On
date_range Updated On
date_range വയനാട് ചുരത്തിൽ കാർ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്; വൈത്തിരിയിൽ സ്കൂട്ടർ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്
വൈത്തിരി: വയനാട് ചുരം ഒമ്പതാം വളവിന് മുകളിൽ കാർ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളജ് സ്വദേശികളായ അബ്ദുൽ ഗഫൂർ, സുബൈർ, സൈറാബി എന്നിവർക്കാണ് പരിക്കേറ്റത്. സൈറാബിയുടെ പരിക്ക് ഗുരുതരമാണ്.
മറ്റൊരു സംഭവത്തിൽ വൈത്തിരി-പടിഞ്ഞാറത്തറ റോഡിൽ 12ാം പാലത്തിലുണ്ടായ സ്കൂട്ടർ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. 12ാം പാലം സ്വദേശികളായ അനന്തകൃഷ്ണൻ (22), ഹസീബ് (21) എന്നിവർക്കാണ് പരിക്കേറ്റത്. അനന്തകൃഷ്ണന്‍റെ പരിക്ക് ഗുരുതരമാണ്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.