Posted On
date_range Updated On
date_range നിയന്ത്രണംവിട്ട കാർ പോസ്റ്റിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
കൂറ്റനാട്: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ കർണ്ണാടക സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ചാലിപ്പുറത്തു വച്ച് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയിൽ കാറിന്‍റെ മുൻവശം തകർന്നു. പരിക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.