നട്ടുവളർത്തിയതോ സ്വയം വളർന്നതോ? റോഡരികിൽ കഞ്ചാവുചെടി കണ്ടെത്തി

അടൂർ: റോഡരികിൽ കഞ്ചാവുചെടി കണ്ടെത്തി. വടക്കടത്തുകാവ് പെട്രോൾ പമ്പിനു സമീപം എം.സി റോഡിനോട് ചേർന്നുള്ള ഉപറോഡിലാണ് പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

60 സെൻ്റിമീറ്റർ ഉയരമുണ്ടായിരുന്നു ചെടിക്ക്. സംഭവത്തിൽ ആരെയും പിടികൂടിയിട്ടില്ല. ആരെങ്കിലും നട്ടതാണോ തനിയെ മുളച്ചതാണോ എന്ന് വ്യക്തമല്ലെന്ന് എക്‌സൈസ് പറഞ്ഞു. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ജി. അജികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

Tags:    
News Summary - Cannabis plant found on the roadside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.