തിരുവനന്തപുരം: വി.ഡി. സതീശൻ ശരിക്കും സംഘപരിവാർ വിരുദ്ധനാണെങ്കിൽ നേമത്ത് മത്സരിക്കുമോയെന്ന് മന്ത്രി വി. ശിവൻകുട്ടി. വെല്ലുവിളിയല്ല, അപേക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘപരിവാറിനെതിരെ പോരാടുന്ന വലിയ ‘യോദ്ധാവായി’ സ്വയം ചമയാൻ പ്രതിപക്ഷ നേതാവ് നടത്തുന്ന ശ്രമങ്ങൾ കൗതുകകരമാണ്.
യഥാർഥ പോരാട്ടം എങ്ങനെയെന്ന് നേമം മണ്ഡലം സാക്ഷ്യപ്പെടുത്തിയതാണ്. കേരളത്തിന്റെ മണ്ണിൽ ബി.ജെ.പി തുറന്ന ഏക അക്കൗണ്ട് ക്ലോസ് ചെയ്തത് ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പോരാട്ടമായിരുന്നു. സംഘപരിവാർ രാഷ്ട്രീയത്തെ മുട്ടുകുത്തിക്കാൻ ആർജവമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവിനെ താൻ ഈ പോരാട്ടത്തിലേക്ക് ക്ഷണിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്ന വി.ഡി. സതീശന്റെ പ്രസ്താവനയെയും മന്ത്രി പരിഹസിച്ചു. പൂച്ചയെപോലും പ്രസവിക്കാൻ അനുവദിക്കാത്ത പ്രതിപക്ഷ നേതാവ് എന്നായിരുന്നു വി. ശിവന്‍കുട്ടിയുടെ പരിഹാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.