കൊച്ചി: കാമ്പസുകളിലെ രാഷ്ട്രീയ പ്രവർത്തനം നിരോധിക്കണമെന്ന ആവശ്യവുമായി ഹൈകോടതിയിൽ ഹരജി. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് ഹരജി.
കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ചു മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് 2004ൽ ഹൈ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇത് പാലിക്കുന്നതിൽ സർക്കാരിന് വീഴ്ചപറ്റി. അതുകൊണ്ട് മഹാരാജാസ് സംഭവത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ചെങ്ങന്നൂർ സ്വദേശി അജോയ് ആണ് ഹരജി നൽകിയത്. ഹരജി പിന്നീട് പരിഗണിക്കാൻ ഹൈകോടതി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.