Posted On
date_range Updated On
date_range ഹോട്ടൽ ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ ഒളികാമറ; ജീവനക്കാരൻ പിടിയിൽ
കൊച്ചി: റസ്റ്റാറൻറിലെ ശുചിമുറിയില്‍ ഒളികാമറ വെച്ച സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയില്‍. പാലാരിവട്ടത്തെ റസ്റ്റാറൻറിലെ ജീവനക്കാരനായ പാലക്കാട് സ്വദേശി വേല്‍മുരുകനെയാണ് (24) അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ യുവതി ശുചിമുറിയിൽ കയറിയപ്പോഴാണ് മൊബൈൽ ഫോൺ കണ്ടത്.
ഫ്ലഷ് ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ കാമറ ഓണ്‍ ചെയ്ത് വെച്ചനിലയിലായിരുന്നു. തുടർന്ന് വിവരം ഇവര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പരിശോധനയില്‍ മൊബൈൽ കണ്ടെത്തി. ഇത് പരിശോധിച്ചപ്പോഴാണ് പ്രതിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.